Latest NewsIndiaInternational

പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടണം എന്ന് ആവശ്യപെട്ട് ബലൂചിസ്ഥാനില്‍ പ്രക്ഷോഭം ശക്തം, അന്താരാഷ്‌ട്ര വേദികളില്‍ വിഷയം ഉന്നയിക്കാന്‍ ഇന്ത്യന്‍ നീക്കം

സായുധ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടണം എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം സംഘടനകളും സമാധാനപരമായ മാര്‍ഗത്തിലൂടെ സ്വാതന്ത്ര്യം നേടണം എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം സംഘടനകളും ബാലൂച് വിമോചനം എന്ന ലക്ഷ്യവുമായി പ്രക്ഷോഭത്തിലാണ്.

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടണം എന്ന് ആവശ്യപെട്ട് ബലൂചിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതൽ ശക്തമായി. പലപ്പോഴും പാകിസ്ഥാന്‍ സൈന്യം ബലൂചിസ്ഥാന്‍ പ്രവശ്യയില്‍ നടത്തുന്ന അക്രമങ്ങള്‍ നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളാണ് എന്ന് പല മനുഷ്യാവകാശ സംഘടനകളും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. സായുധ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടണം എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം സംഘടനകളും സമാധാനപരമായ മാര്‍ഗത്തിലൂടെ സ്വാതന്ത്ര്യം നേടണം എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം സംഘടനകളും ബാലൂച് വിമോചനം എന്ന ലക്ഷ്യവുമായി പ്രക്ഷോഭത്തിലാണ്.

അതേസമയം ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നടക്കുന്ന വിമോചന പ്രക്ഷോഭങ്ങളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്,ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കം ഇന്ത്യ അന്താരാഷ്‌ട്ര വേദികളില്‍ ഉന്നയിക്കും. ബലൂചിസ്ഥാനില്‍ നടക്കുന്ന വിമോചന പ്രക്ഷോഭങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വീകരിക്കുന്നത്.

അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ബലൂചിസ്ഥാനിലെ സ്ഥിതിഗതികള്‍ ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത്‌ ഡോവല്‍ വിലയിരുത്തുകയാണ്. ഇക്കാര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി, ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കൃത്യമായി മനസിലാക്കി പാക്കിസ്ഥാനെതിരെ അന്താരാഷ്‌ട്ര വേദികളില്‍ വിഷയം ഉന്നയിക്കുന്നതിനാണ് ഇന്ത്യയുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button