KeralaLatest NewsNews

ഞാ​യ​റാ​ഴ്ച​ക​ളി​ലെ സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ തു​ട​രും

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ക​ളിൽ സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ തു​ട​രുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു ദി​വ​സ​മെ​ങ്കി​ലും സമ്പൂർണ ലോക്ക് ഡൗൺ തുടരുന്നത് നല്ലതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോ​ഗ​വ്യാ​പ​ന കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യ പ്രദേശങ്ങൾ അ​ണു​വി​മു​ക്ത​മാ​ക്കാ​ന്‍ നിർദേശമുണ്ട്.

Read also: കേരളത്തിൽ കോവിഡ് മരണങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ റിവേഴ്സ് ക്വാറന്റീന്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍

അതേസമയം സംസ്ഥാനത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ല്‍ ക​ര​സ്പ​ര്‍​ശം പാ​ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ചും സാ​മൂ​ഹി​ക​അ​ക​ല നി​ബ​ന്ധ​ന പാ​ലി​ച്ചും ഒ​രുസ​മ​യം എ​ത്ര​പേ​ര്‍ എ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. ആ​റ​ടി അ​ക​ലം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ബാ​ധ​ക​മാ​ണ്. വി​ഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ലെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button