Latest NewsNewsIndia

കാട്ടാന ചരിഞ്ഞ സംഭവത്തിന് കാരണക്കാരായവരുടെ വിവരം നല്‍കുന്നവര്‍ക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ഹൈദരബാദ് സ്വദേശി

ഹൈദരബാദ്: കാട്ടാന ചരിഞ്ഞ സംഭവത്തിന് കാരണക്കാരായവരുടെ വിവരം നല്‍കുന്നവര്‍ക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ഹൈദരബാദ് സ്വദേശി. ഹൈദരബാദിലെ സ്റ്റോക്ക് ബ്രോക്കറായ ബി ടി ശ്രീനിവാസനാണ് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. പാലക്കാടാണ് ഗര്‍ഭിണിയായ കാട്ടാന ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞത്.

ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. ഇത്തരത്തിലാണോ വിദ്യാഭ്യാസമുള്ളവര്‍ പെരുമാറേണ്ടത്, അവര്‍ക്ക് ഹൃദയമില്ലേയെന്നും ശ്രീനിവാസന്‍ വികാരാധീനനാവുന്നു. കാട്ടാന കൊല്ലപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കിയെന്നും തന്നെ മാനസികമായി തളര്‍ത്തിയെന്നും ശ്രീനിവാസന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ വുയ്യുരുവിലുള്ള കാര്‍ഷിക കുടുംബത്തിലെ അംഗമാണ് ശ്രീനിവാസന്‍. 1985ല്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സ്റ്റോക്ക് ബ്രോക്കറായി പ്രവര്‍ത്തിക്കുകയാണ് ശ്രീനിവാസന്‍. ഈ ദ്രോഹം ചെയ്തവരുടെ വിവരം നല്‍കുന്നവര്‍ക്ക് കേരളത്തിലെത്തി തുക കൈമാറുമെന്നും ഇയാള്‍ പറയുന്നു. മനുഷ്യനേ ആക്രമിക്കുന്നത് പോലെതന്നെ അതീവ നീചമാണ് മൃഗങ്ങളെ ആക്രമിക്കുന്നതെന്ന ബോധം സമൂഹത്തിനുണ്ടാവാന്‍ വേണ്ടിയാണ് തന്‍റെ ഈ പ്രയത്നമെന്നും ഇയാളഅ‍ അവകാശപ്പെടുന്നു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷമല്ല, ജീവപരന്ത്യമാണ് ശിക്ഷ ലഭിക്കേണ്ടതെന്നും ഇയാളഅ‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button