Latest NewsIndiaNews

വിവാഹ സമ്മാനമായി ‘കാര്‍’ എന്ന മോഹന വാഗ്ദാനത്തില്‍ മയങ്ങി കൗമാരക്കാരനെ മകനെ പ്രായമേറിയ സ്ത്രീയുമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമം

വെല്ലൂര്‍ • വധുവിന്റെ കുടുംബത്തിൽ നിന്ന് കാര്‍ സമ്മാനിക്കുമെന്ന വാഗ്ദാനത്തില്‍ ആകൃഷ്ടനായ ഒരാൾ തന്റെ കൗമാരക്കാരനായ മകനെ 25 വയസുകാരിയായ സ്ത്രീയുമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി.

നേരത്തെ വിവാഹിതയായ യുവതി അടുത്തിടെ വിവാഹ മോചനം നേടിയിരുന്നു. തുടര്‍ന്നാണ് മറ്റൊരു വിവാഹത്തിനൊരുങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ നടക്കാനിരിക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി ആൺകുട്ടിയുടെ അച്ഛൻ മുന്നോട്ട് പോകവേ, വിവാഹമോചിതയായതിന് പുറമേ, പ്രായം കൂടുതലുള്ള യുവതിയുമായി പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ കാര്‍ എന്ന വാഗ്ദാനത്തില്‍ മയങ്ങിയ പിതാവ് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ലായിരുന്നു. തുടര്‍ന്ന് ഒരു കുടുംബാംഗം ജില്ലാ അധികാരികൾക്ക് പരാതി നല്‍കുകയും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.

18 വയസുള്ള ഒരു ആൺകുട്ടി വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണ്. ആൺകുട്ടി 21 വയസ്സ് പൂർത്തിയാകുന്നതുവരെ വിവാഹത്തിനുള്ള ശ്രമം നടത്തില്ലെന്ന് പിതാവ് ഉറപ്പ് തന്നതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിർദ്ദിഷ്ട കല്യാണം റദ്ദാക്കി.

കുട്ടിയുടെ കുടുംബം വെല്ലൂരിനടത്തുള്ള അടുത്തുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്.

രാജ്യത്തെ നിയമപ്രകാരം, ഒരു പുരുഷന്റെ വിവാഹത്തിനുള്ള നിയമപരമായ പ്രായം 21 വയസും ഒരു സ്ത്രീക്ക് 18 ഉം ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button