KeralaLatest NewsIndia

പരിസ്ഥിതി ദിനത്തില്‍ കോണ്‍ഗ്രസുകാരുടെ തമ്മിലടി, വീട് കയറി ആക്രമണം ; മൂന്ന് പേര്‍ അറസ്റ്റില്‍

കല്ലമ്പലം: പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടീലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുകാര്‍ക്കിടയിലെ തര്‍ക്കം തമ്മിലടിയിലും വീടുകയറിയുള്ള ആക്രമണത്തിലും കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നടയറ സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. ഐ.എന്‍.ടി.യു.സി ജില്ലാഭാരവാഹിയായ നൈസാം (36), കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കുഞ്ഞുമോന്‍ (37), ഷെരീഫ് (36) എന്നിവരാണ്‌ അറസ്റ്റിലായത്. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെ വീടാണ് ഒരു സംഘം ആക്രമിച്ചത്. ഉ

ച്ചയോടെ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെ വീട്ടില്‍ ഒരു സംഘം അതിക്രമിച്ചു കയറി. അക്രമിസംഘം നബീലിന്റെ സഹോദരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും വീടിന്റെ ജനല്‍പാളികള്‍ക്കും മറ്റും കേടുപാടുകള്‍ വരുത്തിയെന്നുമായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം. ഐ.എന്‍.ടി.യു.സി റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 500 വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം വര്‍ക്കല മൈതാനം പാര്‍ക്കില്‍ സംഘടിപ്പിച്ചിരുന്നു.

പരിപാടി നടക്കുമ്പോള്‍ കെ.എസ്.യുവിന്റെ നേതൃത്വത്തിലുള്ള സംഘവും തൈ നടീലുമായി ബന്ധപ്പെട്ട് അവിടെയെത്തി. തുടര്‍ന്നുള്ള വാക്കേറ്റവും കൈയാങ്കളിയും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടർന്നാണ് വീടിനു നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കല്ലമ്പലം സി.ഐ ഫിറോസ്, എസ്.ഐമാരായ നിജാം, സനില്‍കുമാര്‍, സി.പി.ഒമാരായ ഷാന്‍, പ്രശാന്ത്, അശോകന്‍, മനോജ്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Post Your Comments


Back to top button