KeralaLatest NewsNews

കൊല്ലം ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ് 19 : പോസിറ്റീവായവരുടെ വിശദാംശങ്ങള്‍

കൊല്ലം • ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്ത് നിന്നെത്തി നേരിട്ട് ക്വാറന്റൈനില്‍ ആയവരാണ്‌. 11 പേർ താജിക്കിസ്ഥാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികളാണ്. കൂടാതെ ഗൾഫിൽ നിന്നെത്തിയ ഏഴ് പേർക്കും , നൈജീരിയയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

അതേസമയം, ചികിത്സയിലായിരുന്ന 2 കൊല്ലം സ്വദേശികൾക്ക് കോവിഡ് ഭേദമായി. കൂടാതെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കൊല്ലം ഗവ. മെഡിക്കൽ കോളേജിലെ ചികിത്സയിൽ കൊവിഡ് ഭേദമായി. ഇന്ന് ഡിസ്ചാർജായ ഈ കുഞ്ഞാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് വിമുക്തൻ.

P91 വിളക്കുടി സ്വദേശിനി(20 വയസ്), P 92 കരിമ്പിന്‍പുഴ പവിത്രേശ്വരം സ്വദേശിനി(19 വയസ്), P 93 ചവറ സ്വദേശിനി(19 വയസ്), P 94 തെന്മല സ്വദേശി(19 വയസ്), P 95 കാവനാട് കെ എസ് ഇ ബി നഗര്‍ സ്വദേശിനി(24 വയസ്), P 96 കുണ്ടറ സ്വദേശി(19 വയസ്), P 97 ചിതറ സ്വദേശിനി(20 വയസ്), P 98 ചാത്തന്നൂര്‍ സ്വദേശിനി(21 വയസ്), P 99 അഞ്ചല്‍ സ്വദേശി(23 വയസ്), P 100 കരുനാഗപ്പള്ളി സ്വദേശിനി(22 വയസ്), P 101 കൊല്ലം പല്ലിശ്ശേരിക്കല്‍ സ്വദേശി(28 വയസ്), P 102 കാവനാട് കുരീപ്പുഴ സ്വദേശി(31 വയസ്), P 103 പുനലൂര്‍ മണിയാര്‍ സ്വദേശി(39 വയസ്), P 104 ഇടവനശ്ശേരി സ്വദേശി(42 വയസ്), P 105 മുഖത്തല സ്വദേശി(28 വയസ്), P 106 മുണ്ടയ്ക്കല്‍ സ്വദേശി(32 വയസ്), P 107 കൈതക്കോട് സ്വദേശിനി(30 വയസ്) P 108 പടിഞ്ഞാറെ കല്ലട സ്വദേശിനി(64 വയസ്) P 109 കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനി(19 വയസ്) എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

P 91 മുതല്‍ P 100 വരെയുള്ളവരും P 109 ഉം താജിക്കിസ്ഥാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. P 101, P 102, P 103, P 104, P 106, P 107, P 108 എന്നിവര്‍ ഗള്‍ഫില്‍ P 105 നൈജീരിയില്‍ നിന്നും എത്തിയതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button