KeralaLatest NewsNews

വയനാട്ടില്‍ ക്വാറന്റൈനിൽ നിന്നും കോട്ടയം സ്വദേശി മുങ്ങി; പൊലീസ് കേസെടുത്തു

വയനാട് : സർക്കാർ ഒരുക്കിയ ക്വാറന്റൈൻ  കേന്ദ്രത്തിൽ നിന്നും ഉദ്യോഗസ്ഥരുടെ അറിവില്ലാതെ യുവാവ്മുങ്ങി. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ സർക്കാറിന്റെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞുവന്ന കോട്ടയം വാകത്താനം സ്വദേശി ചിറ്റേടത്ത് മണിക്കുട്ട(42)നാണ് ചാടിപ്പോയത്. ഇയൾക്കെതിരെ തിരുനെല്ലി പൊലീസ് കേസെടുത്തു

കർണ്ണാടകത്തിൽ നിന്നും ജൂൺ നാലിന് തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിച്ച ഇയ്യാളെ പഞ്ചായത്ത് അധികൃതർ ഇടപ്പെട്ട് തോൽപ്പെട്ടി വിപികെ ലോഡ്ജിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഇയാൾക്ക് ഭക്ഷണം നൽകാനായി ചെന്നപ്പോഴാണ്, മണിക്കുട്ടൻ മുറിയിലില്ലെന്ന് മനസിലായത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതോടെ പഞ്ചായത്ത് സെക്രട്ടറി പൊലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button