KeralaLatest NewsNews

ശബരിമല നട ഈ മാസം 14 മുതൽ തുറക്കും ;ഒരേസമയം 50 പേര്‍ക്ക് മാത്രം ദര്‍ശനം

തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവുകൾ വന്നതോടെ ശബരിമല ക്ഷേത്ര നട ഈ മാസം 14 മുതൽ 28 വരെ തുറക്കും. ഒരു മണിക്കൂറിൽ 200 പേർക്കാണ് വിർച്യുൽ ക്യു വഴി പ്രവേശനം. ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. വണ്ടിപ്പെരിയാർ വഴി പ്രവേശനം അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിംഗ് നടപ്പിലാകും.

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. 10 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല. .ഇതര സംസ്ഥാനങ്ങലിലെ ഭക്തര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

അതേസമയം ജൂണ് 15 മുതൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വെര്‍ച്ച്വല്‍ ക്യൂ തുടങ്ങും. ദേവസ്വം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഒരു ദിവസം 600 പേര്‍ക്ക് ദർശനം നടത്താന്‍ കഴിയും. ചൊവ്വാഴ്ച മുതൽ ദർശനം നടത്താൻ ക്ഷേത്രത്തിൽ കൗണ്ടർ ബുക്കിംഗ് നടത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button