KeralaLatest NewsNews

തൃശൂർ ജില്ലയിൽ 16 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു

തൃശൂർ • തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂൺ 6) 16 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 77 പേരാണ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി.

ബഹ്‌റൈനിൽ നിന്നും മെയ് 27ന് വന്ന ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. 41കാരിയായ അമ്മയ്ക്കും 14 വയസ്സുള്ള മകൾക്കും 11, 6, 3 എന്നീ പ്രായത്തിലുള്ള ആൺമക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബഹ്റൈനിൽനിന്ന് വന്ന അമ്മാടം സ്വദേശിക്കും (26) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽനിന്ന് മെയ് 27ന് വന്ന പുതുക്കാട് സ്വദേശികളായ അമ്മയ്ക്കും (49) മകനും (20) മെയ് 27ന് തന്നെ മുംബൈയിൽ നിന്നും വന്ന ചാലക്കുടി സ്വദേശിക്കും (23) പുന്നയൂർ സ്വദേശിയ്ക്കും (40) മെയ് അഞ്ചിന് വന്ന കൊടകര സ്വദേശി (33) യ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മെയ് 27 ന് കുവൈത്തിൽ നിന്നും വന്ന വെള്ളാങ്ങല്ലൂർ സ്വദേശിയ്ക്കും (48) കയ്പമംഗലം സ്വദേശിയ്ക്കും (31) രോഗം സ്ഥിരീകരിച്ചു. അബൂദബിയിൽ നിന്നും മെയ് 28ന് വന്ന അവിണിശ്ശേരി സ്വദേശിയായ ബാലനും (4) ജൂൺ രണ്ടിനു ഖത്തറിൽ നിന്ന് വന്ന തണ്ടിലം സ്വദേശിയ്ക്കും (50) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ മെയ് 25ന് ഡൽഹിയിൽ നിന്നും വന്ന വലപ്പാട് സ്വദേശിയും (52) കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിൽ വീടുകളിൽ 13159 പേരും ആശുപത്രികളിൽ 100 പേരും ഉൾപ്പെടെ ആകെ 13259 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ശനിയാഴ്ച 22 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഏഴ് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ 26 പേർ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. ശനിയാഴ്ച നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 727 പേരെയാണ് പുതുതായി ചേർത്തിട്ടുള്ളത്. 1016 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ച് പട്ടികയിൽ നിന്നും നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button