Latest NewsNewsIndia

വീണ്ടും ഏറ്റുമുട്ടൽ : ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം പി​ടി​കൂടി​യ​തായി റിപ്പോർട്ട്

ശ്രീനഗർ : ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോ​പ്പി​യാ​നി​ലെ റംമ്പാ​ന്‍ മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏറ്റുമുട്ടലുണ്ടായത്. ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം പി​ടി​കൂടി​യെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. റംമ്പാന്‍ മേ​ഖ​ല​യി​ല്‍ ഭീ​ക​രരു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന തി​ര​ച്ചി​ല്‍ ന​ടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. നേ​ര​ത്തെ ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ ജി​ല്ല​യി​ലെ ക​ങ്ക​ന മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ലെ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചി​രു​ന്നു.

Also read : ബില്‍ അടച്ചില്ല;രോഗിയുടെ കയ്യും കാലും കിടക്കയില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതര്‍

കഴിഞ്ഞ ദിവസം അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ ക​രാ​ർ ലം​ഘി​ച്ചു. ജ​മ്മു കാ​ഷ്മീ​രിലെ പൂ​ഞ്ചിൽ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നു യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യായിരുന്നു ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. പാ​ക് വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് യാ​തൊ​രു നാ​ശ​ന​ഷ്ട​വും ഉ​ണ്ടാ​യി​ല്ലെ​ന്നും, ശക്തമായി തിരിച്ചടിച്ചുവെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button