Latest NewsNewsTechnology

എ.ടി.എം മെഷീനില്‍ തൊടാതെ 25 സെക്കന്‍ഡ് കൊണ്ട് പണമെടുക്കാം

കൊറോണ വൈറസ് മഹാമാരില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ ബാങ്കുകൾ കഠിനമായി പരിശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഉടൻ തന്നെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകൾ കോൺടാക്റ്റില്ലാത്ത എടിഎം മെഷീൻ സ്ഥാപിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എ.ടി‌.എസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന എ.ജി‌.എസ് ട്രാൻസാക്റ്റ് ടെക്നോളജി എന്ന കമ്പനി ഒരു പുതിയ എ.ടി.എം മെഷീൻ വികസിപ്പിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇതിലൂടെ നിങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാനും കഴിയും.

നിലവില്‍ എ.ടി.എം കാര്‍ഡിലെ മാഗ്‌നെറ്റ് സ്ട്രാപ്പില്‍ അല്ലെങ്കില്‍ ചിപ്പിലാണ് പൂർണ്ണ ഉപഭോക്തൃ ഡാറ്റ അടങ്ങിയിരിക്കുന്നത്. എന്നാല്‍ പുതിയ എ.ടി.എം മെഷീന്‍ പിൻ നമ്പർ നൽകിയ ശേഷം ഡാറ്റ പരിശോധിക്കുന്നു. അതിനുശേഷം, പണം പിൻവലിക്കാൻ ഉപഭോക്താക്കളെ അനുവദിക്കും. അതായത് ഉപയോക്താക്കൾക്ക് ഒരു സ്പർശനവുമില്ലാതെ അവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും.

ഇതിനായി നിങ്ങൾ എടിഎം മെഷീനിൽ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യണം, തുടർന്ന് നിങ്ങൾ ഈ തുക നിങ്ങളുടെ മൊബൈലിൽ നൽകണം, പണം എ.ടി.എമ്മിൽ നിന്ന് പുറത്തുവരും.

ക്യുആർ കോഡ് വഴി പണം പിൻവലിക്കുന്നത് വളരെ സുരക്ഷിതവും എളുപ്പവുമാണെന്ന് മഹേഷ് പട്ടേൽ പറഞ്ഞു. കൂടാതെ, കാർഡ് ക്ലോൺ ചെയ്യാനുള്ള സാധ്യതയുമിള. “ഇത് വളരെ വേഗതയുള്ള സേവനമാണ്,” അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് വെറും 25 സെക്കൻഡിനുള്ളിൽ പണം പിൻവലിക്കാം.

കൊറോണ വൈറസ് പടാതിരിക്കാന്‍ ശാരീരിക അകലം വളരെ പ്രധാനമാണ്. ശരിയായ ശുചിത്വവും അവബോധവും ഇല്ലെങ്കിൽ, എടിഎം മെഷീനുകളിലൂടെ അണുബാധ പടരാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, ഒരു കോൺടാക്റ്റ്ലെസ് എ.ടി.എം മെഷീൻ ഉപയോക്താക്കൾക്ക് വളരെ ഉപയോഗപ്രദമാകും.

അതേസമയം, രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ, സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button