News

ആശ്വാസവാർത്ത: കോവിഡ് വാക്‌സിൻ പുറത്തിറക്കുമെന്ന് മരുന്ന് കമ്പനി

ലണ്ടന്‍: കോവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ സെപ്തംബറില്‍ പുറത്തിറക്കുമെന്ന് അവകാശവാദവുമായി ബ്രിട്ടീഷ് മരുന്ന്​ നിര്‍മാണ കമ്പനിയായ ആസ്ട്രസെനാക്ക. ഓക്​സ്​ഫോര്‍ഡ്​ യൂണിവേഴ്​സിറ്റിയുമായി ചേര്‍ന്നാണ്​ ആസ്ട്രസെനാക്ക വാക്​സിന്‍ നിര്‍മിക്കുന്നത്​. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ മനുഷ്യരില്‍ വാക്സിന്‍ പരീക്ഷണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സെപ്തംബര്‍ മാസത്തോടെ 200 കോടിയോളം ഡോസ് വാക്‌സിന്‍ തയ്യാറാക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Read also: കൊറോണ വൈറസ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

ഇതുവരെ ഞങ്ങള്‍ ശരിയായ ട്രാക്കിലാണ്​ ഓടുന്നത്​. ഇപ്പോള്‍ തന്നെ ഞങ്ങള്‍ വാക്​സിന്‍ നിര്‍മാണം ആരംഭിക്കുകയാണ്​. പരിശോധന ഫലങ്ങള്‍‌ ലഭിക്കുമ്ബോഴേക്കും അവ ഉപയോഗത്തിന്​‌ തയ്യാറായിരിക്കണമെന്ന് ആസ്ട്രസെനാക്ക ചീഫ്​ എക്​സിക്യൂട്ടീവ്​ പാസ്​കല്‍ സോറിയോട്ട്​ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തോടെ ഡാറ്റ ലഭിക്കുമെന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ധാരണ. സെപ്​റ്റംബറോടെ ഞങ്ങള്‍ക്ക്​ ഫലപ്രദമായ വാക്സിന്‍ പുറത്തിറക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.​

shortlink

Related Articles

Post Your Comments

Related Articles


Back to top button