Latest NewsNewsIndia

പെട്രോൾ, ഡീസൽ വിലയിൽ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോളിന്റെയും ‍ഡീസലിന്റെയും റീട്ടെയിൽ വിലയിൽ 60 പൈസ വീതമാണ് വർധിച്ചത്. കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർച്ചയായ 80 ദിവസങ്ങൾക്കു ശേഷമാണ് ഇന്ധനത്തിന്റെ വില കമ്പനികൾ വർധിപ്പിക്കുന്നത്. മാർച്ച് 16നാണ് അവസാനമായി വില പരിഷ്കരിച്ചത്.

Read also: സെപ്റ്റംബര്‍ പകുതിയോടെ കൊറോണ വൈറസ് വ്യാപനം അവസാനിക്കുമെന്ന് വിലയിരുത്തല്‍

പ്രധാന നഗരങ്ങളിലെ പെട്രോൾ – ഡീസൽ വില

*കൊച്ചി – പെട്രോൾ 72.32, ഡീസൽ 66.48
*ചെന്നൈ – പെട്രോൾ 76.07, ഡീസൽ 68.74
*ബെംഗളുരൂ – പെട്രോൾ 74.18, ഡീസൽ 66.54
*ഹൈദരാബാദ് – പെട്രോൾ 74.61, ഡീസൽ 68.42
*ന്യൂഡൽഹി – പെട്രോൾ 71.86, ഡീസൽ 69.99
*മുംബൈ – പെട്രോൾ 78.91, ഡീസൽ 68.79

shortlink

Related Articles

Post Your Comments

Related Articles


Back to top button