Latest NewsKeralaNews

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ 7 പേർക്ക് കോവിഡ് രോഗബാധ

തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയിൽ ഒരു കുടുംബത്തിലെ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 26 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവര്‍ എങ്ങനെയാണ് രോഗബാധിതരായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസവും ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

3 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ. അതേസമയം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 2 പാലക്കാട് സ്വദേശികളുടേത് ഉൾപ്പെടെ ആകെ 14 പേരുടെ വൈറോളജി പരിശോധനാ ഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു തൃശൂർ സ്വദേശിക്കും രോഗം ഭേദമായി. ജില്ലയിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 89 ആയി. പോസിറ്റീവ് കേസുകൾ ഉയർന്നിട്ടും ജില്ലയിൽ ഹോട്സ്പോട്ടുകൾ ഒന്നും നിലവിൽ ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button