Latest NewsNewsIndia

ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കെതിരായ കാ​ര്‍​ട്ടൂ​ണ്‍ : അ​മൂ​ലി​ന്‍റെ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെയ്ത്, ട്വിറ്റർ

ന്യൂ​ഡ​ല്‍​ഹി: ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള കാ​ര്‍​ട്ടൂ​ണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ അ​മൂ​ലി​ന്‍റെ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെയ്ത് ട്വിറ്റർ. ഗു​ജ​റാ​ത്ത് കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ല്‍​ക് മാ​ര്‍​ക്കെ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍(അ​മൂ​ൽ) മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​എ​സ്.​സോ​ധി​യാ​ണ് ഇക്കാര്യം അറിയിച്ചത്. ജൂ​ണ്‍ 4നാ​ണ് അ​മൂ​ലി​ന്‍റെ പ​ര​സ്യ ഏ​ജ​ന്‍​സി കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ഡ്രാ​ഗ​ണൊ​പ്പ​മു​ള്ള അ​മൂ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കാ​ര്‍​ട്ടൂ​ണി​ലെ കു​റി​പ്പാ​ണ് വി​വാ​ദ​ങ്ങൾക്ക് കാരണമായത്. അ​മൂ​ല്‍ മെ​യ്ഡ് ഇ​ന്‍ ഇ​ന്ത്യ എ​ന്നും കാ​ര്‍​ട്ടൂ​ണി​ന് താ​ഴെ കു​റി​ച്ചി​രു​ന്നു.

Also read : കോ​വി​ഡ് 19 വ്യാപനം, ഇന്ത്യയിൽ എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദ്ധർ

എ​ന്ത് കൊ​ണ്ടാ​ണ് അ​ക്കൌ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത​തെ​ന്ന് അ​റി​യി​ല്ല. ഔദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. അ​മൂ​ല്‍ ആ​ര്‍​ക്കെ​തി​രെ​യും പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല. അ​മൂ​ല്‍ പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ 55 വ​ര്‍​ഷ​ങ്ങ​ളാ​യി അ​മൂ​ലി​ന്‍റെ മു​ഖ​മാ​ണ്. മ​റ്റ് പ​ല വി​ഷ​യ​ങ്ങ​ളി​ലും അ​മൂ​ല്‍ സ​മാ​ന പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെന്നും, അക്കൗണ്ട് റീ ആക്ടിവേറ്റ് ചെയ്യണമെന്ന പരസ്യ കമ്പനിയുടെ ആവശ്യം ട്വിറ്റര്‍ പരിഗണിച്ച് റീസ്റ്റോര്‍ ചെയ്തുവെന്നും ആ​ര്‍.​എ​സ്.​സോ​ധി പറഞ്ഞു. ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത് ആ​ശ​യ​പ്ര​കാ​ര​മാ​ണ് കാ​ര്‍​ട്ടൂ​ണ്‍ ചെ​യ്ത​തെ​ന്നാ​ണ് സൂ​ച​ന.  ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചൈ​നീ​സ് ഉ​ല്‍​പ്പ​ന്ന വി​രു​ദ്ധ വി​കാ​രം പ്ര​ക​ട​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button