KeralaLatest NewsNews

സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

മൂവാറ്റുപുഴ: സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. മൂവാറ്റുപുഴ പൊലീസാണ് ചാലിക്കടവ് പാലത്തിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് യുവാവിന്റെ കാമുകിയുടെ സഹോദരനായ കറുകടം സ്വദേശി ബേസില്‍ എല്‍ദോസിനെ പിടികൂടിയത്. മൂവാറ്റുപുഴ നഗരത്തില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഇയാളെ മൂവാറ്റുപുഴ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രി വെട്ടേറ്റത്. നിലവില്‍ യുവാവ് അപകടനില തരണം ചെയ്തു എന്നാണ് വിവരം. സഹോദരിയെ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് അഖിലിനെ ആക്രമിച്ചതിന് കാരണമെന്നാണ് സൂചന

ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴയിലെ മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനെയും സുഹൃത്തിനെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വെട്ടിയത്. ആക്രമണത്തില്‍ അഖിലിന്റെ കഴുത്തിലും കയ്യിലും വെട്ടേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണ്. ശസ്ത്രക്രിയക്ക് ശേഷം നില ഗുരുതരമായതിനാല്‍ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ വാര്‍ഡിലേക്ക് മാറ്റി. ബേസിലിനൊപ്പം ബൈക്കില്‍ എത്തിയ കറുകടം സ്വദേശി പതിനേഴുകാരനായ സുഹൃത്തിനെയും വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചിട്ടുണ്ട്. ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ടൗണില്‍ വെച്ച് ഇത്തരത്തിലൊരു കൊലപാതകശ്രമം നടക്കുമെന്ന് അഖിലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button