Latest NewsIndiaNews

ചൈനയുടെ കയ്യൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ട; ഭാരത മണ്ണിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ താക്കീതുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത്ഷായും

അതിര്‍ത്തി കാക്കാന്‍ വേണ്ടി ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുന്‍പ് അങ്ങോട്ട് ആക്രമണം നടത്താനും തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു

ന്യൂഡല്‍ഹി: അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റ നടപടികൾക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത്ഷായും. ലഡാക്ക് പ്രവിശ്യയിലെ കൂടുതല്‍ ഇടങ്ങളിലേക്ക് ചൈന നടത്തുന്ന അധിനിവേശ ശ്രമങ്ങൾക്ക് കടിഞ്ഞാണിടും. ചൈനയുടെ ഇത്തരം കയ്യൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ടെന്നും, ഇതിനോട് രാജ്യം നിശബ്ദത പാലിക്കുകയില്ലെന്നും ഇരുവരും പറഞ്ഞു. കടുത്ത ഭാഷയിലായിരുന്നു ഇരു നേതാക്കളുടേയും വിമര്‍ശനം.ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വിര്‍ച്വല്‍ റാലിക്കിടെയായിരുന്നു പരാമര്‍ശം.

രാജ്യ താത്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും എതിരായ നീക്കങ്ങള്‍ക്ക് മുന്നില്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും, യാതൊരു ഇളവും ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും നേതാക്കള്‍ പറഞ്ഞു.

‘ഇന്ത്യക്കെതിരെ നീക്കം നടത്തിയാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നവരുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് അവരെ ആക്രമിക്കാന്‍ മടിയില്ല. അതിര്‍ത്തി കാക്കാന്‍ വേണ്ടി ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുന്‍പ് അങ്ങോട്ട് ആക്രമണം നടത്താനും തയ്യാറാണെന്നും’ അമിത് ഷാ പറഞ്ഞു. ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ പാക് അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച് ഇന്ത്യ നടത്തിയ ശക്തമായ പ്രത്യാക്രമണത്തേയും അദ്ദേഹം സൂചിപ്പിച്ചു.

ALSO READ: വി.എസ് അച്യുതാനന്ദനെ പിടിക്കാൻ പട്ടാളം ഇറങ്ങി; പുന്നപ്ര വയലാര്‍ സമര കാലത്തെ ആ പഴയ ഓർമ്മകളിലൂടെ വി.എസിന്റെ ജ്യേഷ്ഠ പുത്രൻ

‘മുന്‍ പ്രധാനമന്ത്രിമാരെ പോലെ ഭീകരാക്രമണമുണ്ടായാലും മിണ്ടാതിരിക്കുന്ന ഒരു പ്രധാനമന്ത്രിയല്ല ഇന്ന് രാജ്യത്തിനുള്ളത്. എയര്‍സ്ട്രൈക്കും സര്‍ജ്ജിക്കല്‍ സ്ട്രൈക്കുമായി പാകിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ കയറിയാണ് അവരെ ഒരു പാഠം പഠിപ്പിച്ചത്. അതിര്‍ത്തിക്കുള്ളില്‍ കടന്ന് കയറിയുള്ള ഒരു നീക്കത്തോടും ഇന്ത്യ നിശബ്ദത പാലിക്കില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും’ അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button