Latest NewsNewsIndia

കൊറോണ ഭീതിയില്‍ നിന്നും ഗ്രാമത്തെ രക്ഷിക്കാൻ നാവ് മുറിച്ച്‌ ക്ഷേത്രത്തില്‍ ബലി നല്‍കി പെൺകുട്ടി;സംഭവത്തിന് പിന്നില്‍ ബ്രാഹ്‌മണരോ?

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിൽ നിന്നും ഗ്രാമത്തെ രക്ഷിക്കാന്‍ ബ്രാഹ്‌മണര്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്ത് ശിവക്ഷേത്രത്തില്‍ ബലി നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നും കോവിഡിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കാന്‍ ആരും പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്തിട്ടില്ലെന്നും പെണ്‍കുട്ടി സ്വയം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആം ആദ്‌മി പാർട്ടി എം‌എൽ‌എ സൗരഭ് ഭരദ്വാജ് കമ്രാനാണ് ഈ വാർത്ത ട്വിറ്ററിലൂടെ പങ്കുവച്ചത്. “അന്ധവിശ്വാസത്തിനും തെറ്റുകൾക്കും ഒരു പരിധിയുണ്ട്. യുപിയിലെ ബുണ്ടേൽഖണ്ഡിലെ കൊറോണയിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കാനായി എട്ടാം ക്ലാസ് പെൺകുട്ടിയുടെ നാവ് മുറിച്ചുമാറ്റി ബ്രാഹ്മണർ ക്ഷേത്രത്തിൽ ബലി നൽകി. മുഖ്യധാരാ മാധ്യമങ്ങളോ സെലിബ്രറ്റികളോ ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല. പെൺകുട്ടിയുടെ ചിത്രമടക്കമുള്ള വിവരങ്ങൾ പങ്കുവെച്ച് കമ്രാൻ ട്വീറ്റിൽ കുറിച്ചു.

എന്നാൽ കമ്രാൻ്റെ ട്വീറ്റിലെ വിവരങ്ങളിൽ നിന്നുള്ള കീവേഡുകൾ ഉപയോഗിച്ച് ടൈംസ് ഫാക്റ്റ് ചെക്ക് ചെയ്‌തപ്പോഴാണ് സംഭവത്തിൻ്റെ വിവരങ്ങൾ വ്യക്തമായത്. 2020 മെയ് 23ന് കൊറോണയിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കാൻ 16 വയസുള്ള പെൺകുട്ടി നാവ് സ്വയം മുറിച്ച് ശിവക്ഷേത്രത്തിന് ബലിയർപ്പിക്കുകയായിരുന്നു. യുപിയിലെ ഭദാവൽ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് സൂപ്രണ്ട് ലാൽ ഭാരത് കുമാർ പാൽ വ്യക്തമാക്കുന്നുണ്ട്.

ഗുരുതരമായി മുറിവേറ്റ പെൺകുട്ടി ചികിത്സയ്‌ക്ക് ശേഷം ഇപ്പോൾ വീട്ടിലാണ്. നാവ് മുറിച്ച് ക്ഷേത്രത്തിൽ അർപ്പിക്കാൻ പെൺകുട്ടിയോട് ആരും ആവശ്യപ്പെട്ടതിന് തെളിവുകൾ ലഭിച്ചിട്ടില്ല . അത്തരമൊരു പരാതി ലഭിച്ചാൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button