Latest NewsIndia

രാഹുൽ പ്രധാനമന്ത്രിയായി കണ്ടിട്ട് മരിച്ചാൽ മതിയെന്ന പ്രാർത്ഥനയുമായി ദിഗ്‌വിജയ് സിങ്

പാരമ്പര്യ മണ്ഡലമായ അമേഠിയിൽ എട്ടു നിലയിൽ പൊട്ടിയ രാഹുലിന് എംപി കസേര ലഭിക്കാൻ ഉത്തർപ്രദേശിൽ നിന്നും വയനാട് വരെ പോകേണ്ടിയും വന്നു.

ന്യൂഡൽഹി: 2014 ലെ തെരഞ്ഞെടുപ്പ് മുതൽ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി പദം സ്വന്തമാക്കി വെച്ചിരിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. 2019 -ൽ പ്രധാനമന്ത്രി ആവാനായില്ലെന്നു മാത്രമല്ല പാരമ്പര്യ മണ്ഡലമായ അമേഠിയിൽ എട്ടു നിലയിൽ പൊട്ടിയ രാഹുലിന് എംപി കസേര ലഭിക്കാൻ ഉത്തർപ്രദേശിൽ നിന്നും വയനാട് വരെ പോകേണ്ടിയും വന്നു.

ഇതിനിടെ രാഹുൽ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നത് കണ്ടിട്ട് മരിച്ചാൽ മതിയെന്ന പ്രാർത്ഥന സോണിയ ഗാന്ധിക്ക് പുറമെ, തനിക്കുമുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ്സിലെ മുതിർന്ന നേതാവായ ദിഗ്‌വിജയ് സിങ്. ഒരു പ്രാർത്ഥന പോലെയാണ് ദിഗ്‌വിജയ് സിങ് വാക്കുകൾ കുറിച്ചിരിക്കുന്നതും. ദിഗ്‌വിജയ് സിങ് രാഹുലിനെ ട്രോളിയതാണോ എന്ന് സംശയിക്കുന്നവരുമുണ്ട്.

അതേസമയം നിരവധി ട്രോളുകളാണ് ദിഗ്‌വിജയ് സിംഗിന്റെ ആത്മാർത്ഥത

നിറഞ്ഞ ട്വീറ്റിന് നേരെ വന്നിട്ടുള്ളത്. പാർട്ടിയുടെ ഭാവി റെയ്ഹാൻ വാദ്രയുടെ കൈകളിൽ സുരക്ഷിതം എന്ന് സൈബർ കോൺഗ്രസ്സുകാർ പ്രചാരണം തുടങ്ങി കഴിഞ്ഞ വേളയിൽ, അടുത്ത ഇലക്ഷനും ഭാവി പ്രധാനമന്ത്രി രാഹുൽ തന്നെ ആയിരിക്കുമോ എന്നും സംശയിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button