Latest NewsNewsIndia

അതിര്‍ത്തിയി‌ൽ ആശ്വാസം; ഇന്ത്യാ, ചൈന സൈന്യങ്ങൾ പിന്നോട്ട്

ന്യൂഡൽഹി: നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ്. ഇരുരാജ്യങ്ങളുടേയും സൈന്യങ്ങൾ ലഡാക്കിലെ ഗാൽവാൻ, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ക്രമേണ പിൻമാറി.

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്‍റ് 14, ഹോട്ട്‌സ്‌പ്രിംഗ് പ്രദേശത്തെ പട്രോളിംഗ് പോയിന്റ് 15 എന്നിവിടങ്ങളിൽ നിന്നാണ് ചൈനീസ് സേന പിൻവാങ്ങിയത്. ഇവിടെ ചൈന നിർമ്മിച്ച ടെന്‍റുകളും നീക്കം ചെയ്തു. ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്‍റ് 17, പാഗോംഗ് ടിസോ തടാകത്തിന് വടക്കുള്ള ഫിംഗർ 4 എന്നിവിടങ്ങളിലെ സേനകളും ഉടൻ പിൻമാറുമെന്നാണ് സൂചന. തടാകത്തിൽ വിന്യസിച്ചിരുന്ന ചൈനീസ് ബോട്ടുകളും മാറ്റിത്തുടങ്ങി. സൈനിക മേധാവികള്‍ തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ് നടപടി. അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് മുതിര്‍ന്ന സൈനിക മേധാവികള്‍ സംഭാഷണത്തിന് ഒരുങ്ങുന്നത്.

“ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം വളരെക്കാലമായി തുടരുകയാണ്. എത്രയും വേഗം അത് പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ചൈനയുമായുള്ള ചർച്ച സൈനിക, നയതന്ത്ര തലങ്ങളിലാണ്. ജൂൺ ആറിന് നടന്ന ചർച്ച വളരെ ഗുണകരമായിരുന്നു. നിിലവിലെ സംഘർഷം പരിഹരിക്കുന്നതിനായി ചർച്ച തുടരാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്,” രാജ്നാഥ് സിംഗ് പറഞ്ഞു.

മെയ് അഞ്ചിനാണ് ലഡാക്കിലെ ഗാല്‍വാന്‍ നദിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അയ്യായിരത്തോളം സൈനികര്‍ അതിക്രമിച്ച് കയറിയത്. മെയ് 12ന് പാങോങിലെ ലേക്ക് സെക്ടറിലെ തര്‍ക്ക പ്രദേശങ്ങളിലും സമാനമായ അതിക്രമങ്ങളുണ്ടായി. സമാനമായ തോതില്‍ ഇന്ത്യയും സൈനിക നീക്കം നടത്തിയിട്ടുണ്ട്. ലഡാക്കിന് പുറമേ സിക്കിം, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തികളിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button