KeralaLatest NewsNews

നിരവധി പൊലീസ് ആപ്പുകളുടെ സേവനം ഇനി ഒരു കുടക്കീഴിൽ; കേരള പൊലീസിന്റെ പുതിയ ആപ്പ് ഇന്നെത്തും

കൊവിഡ് കാലമായതിനാൽ പൊലീസ് സ്റ്റേഷനുകളിലേക്ക് പരമാവധി ജനങ്ങള്‍ വരേണ്ടെന്നാണ് പൊലീസിന്‍റെ അഭ്യർത്ഥന

തിരുവനന്തപുരം: നിരവധി പൊലീസ് ആപ്പുകളുടെ സേവനം ഇനി ഒരു കുടക്കീഴിൽ ലഭിക്കും. കേരള പൊലീസിന്റെ പുതിയ ആപ്പ് ആയ പോള്‍ ആപ്പ് ഇന്നെത്തും. നിരവധി പൊലീസ് ആപ്പുകളുടെ സേവനം ഒരുമിച്ചു ലഭിക്കുന്ന പോള്‍ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. പോള്‍ ആപ്പ് വഴി പൊലീസിന്‍റെ 27 സേവനങ്ങള്‍ ലഭ്യമാണ്.

കൊവിഡ് കാലമായതിനാൽ പൊലീസ് സ്റ്റേഷനുകളിലേക്ക് പരമാവധി ജനങ്ങള്‍ വരേണ്ടെന്നാണ് പൊലീസിന്‍റെ അഭ്യർത്ഥന. രണ്ടാം ഘട്ടത്തിൽ 15 ഓണ്‍ലൈൻ സേവനങ്ങള്‍ കൂടി ആപ്പിൽ വരും. പരമാവധി ഓണ്‍ലൈൻ സേവനം ഉപയോഗപ്പെടുത്താനാണ് കേന്ദ്രീകൃത ആപ്പ്. പുതിയ ആപ്പിന് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു.

ALSO READ: യുവാവിന് ക്വാറന്‍റീന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒഴിച്ചിട്ട വീടിന് നേരെ ആക്രമണം; പൊലീസ് കേസെടുത്തു

അങ്ങനെ വിദേശത്ത് ജോലി ചെയ്യുന്ന വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പൊല്ലാപ്പെന്നായലോ എന്ന നിർദ്ദേശിച്ചത്. പൊല്ലാപ്പെന്ന നിർദ്ദേശം നവമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പൊലീസ് ആ പദം പരിഷ്ക്കരിച്ച് പോൾ ആപ്പാക്കി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button