Latest NewsIndiaNews

കൊലപാതകത്തില്‍ നിന്നും രക്ഷിച്ചു : ആനകള്‍ക്ക് അഞ്ച് കോടിയുടെ സ്വത്ത് എഴുതിവെച്ച് ആനപ്രേമി

ബീഹാര്‍ : ആനകള്‍ക്ക് അഞ്ച് കോടിയുടെ സ്വത്ത് എഴുതിവെച്ച് ആനപ്രേമി. തന്റെ സ്വത്തിന്റെ പകുതി ഭാഗമാണ് രണ്ട് ആനകള്‍ക്കായി എഴുതിവെച്ചിരിക്കുന്നത്. ബിഹാറിലെ ജാനിപുര്‍ സ്വദേശിയായ അക്തര്‍ ഇമാം ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ആനകള്‍ക്കായി സ്വത്ത് എഴുതിവെച്ചത്.

read also : ഒരു കാട്ടാന കൂടി ​ ചെരിഞ്ഞത് പൈനാപ്പളിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച്, മൂന്നുപേർ പിടിയിൽ

മോട്ടി, റാണി എന്നീ പേരുകളുള്ള ആനകള്‍ക്ക് നല്‍കിയത്. 12 വയസുമുതല്‍ ആനകള്‍ക്കൊപ്പമാണ് താനെന്നും കൊലപാതക ശ്രമത്തില്‍ നിന്നുപോലും തന്നെ ആന രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ എനിക്കെതിരെ കൊലപാതക ശ്രമമുണ്ടായിരുന്നു. ആ സമയത്ത് ആനകള്‍ എന്നെ രക്ഷിച്ചു. കയ്യില്‍ തോക്കുമായി ഒരാള്‍ എന്റെ മുറിയില്‍ കയറുന്നതുകണ്ട എന്റെ ആന ചിഹ്നംവിളിച്ചു. അതു കേട്ട് ഞാന്‍ ഉണര്‍ന്നു. അക്രമിയെ കണ്ട് ഞാന്‍ ഒച്ചവെച്ചതോടെ അയാള്‍ ഓടിപ്പോവുകയായിരുന്നു- അക്തര്‍ പറഞ്ഞു

രണ്ട് ആനകളും തനിക്ക് കുടുംബം പോലെയാണെന്നും അവരില്ലാതെ ജീവിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ആനകളുടെ പേരിലേക്ക് സ്വത്ത് എഴുതി വെച്ചതോടെ തന്റെ ജീവന്‍ അപകടത്തിലാണ്. കുടുംബം തന്നെയാണ് അപകടപ്പെടുത്താന്‍ ശ്രമിക്കുന്നത്. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് 10 വര്‍ഷമായി ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകന്നു കഴിയുകയാണ് അക്തര്‍.

മകന്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ തനിക്കെതിരെയുള്ള പരാതി തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു എന്നുമാണ് അക്തര്‍ പറയുന്നത്. ഒരിക്കല്‍ മകന്‍ തന്റെ ആനയെ കള്ളക്കടത്തുകാര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചു. ഭാഗ്യം കൊണ്ടാണ് പിടിയിലായത്. ആനകള്‍ക്ക് പകുതി സ്വത്തും ഭാര്യയ്ക്ക് പകുതി സ്വത്തുമാണ് എഴുതിവെച്ചിരിക്കുന്ന്. ആനകള്‍ മരിച്ചു കഴിഞ്ഞാല്‍ സ്വത്ത് ഏഷ്യന്‍ എലഫന്റ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് അനിമല്‍ ട്രസ്റ്റിലേക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button