KeralaLatest NewsNews

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നത് : കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കുന്നത് ചിലരുടെ സ്വഭാവം : വൈദ്യുതി മന്ത്രി എം.എം.മണി

തിരുവനന്തപുരം : അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നത് , കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കുന്നത് ചിലരുടെ സ്വഭാവം . രൂക്ഷപ്രതികരണവുമായി വൈദ്യുതി മന്ത്രി എം.എം.മണി. എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നുലവെന്ന രീതിയിലാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി. പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തുടങ്ങി പലരും പ്രസ്താവനകളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ്യമെന്തെന്ന് അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാം എന്ന മനോഭാവം ഉള്ളതുകൊണ്ടോ ആണ് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്നും എം.എം.മണി വ്യക്തമാക്കി.

read also : അതിരപ്പള്ളി ജലവൈദ്യുത പദ്ധതി കേരളത്തില്‍ വന്നാല്‍ ഉണ്ടാകാന്‍ പോകുന്നത് വന്‍ വിപത്തുകളും പ്രതിസന്ധികളും…ഒരു പക്ഷേ കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകും.. ആശങ്ക പങ്കുവെച്ച് അഡ്വ.എ.ജയശങ്കറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതിക-സാമ്പത്തിക അനുമതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി-വനം അനുമതി തുടങ്ങി എല്ലാതരം അനുമതികളും ലഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button