Latest NewsIndiaNews

82 വയസ്സുകാരിയായ കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി ശൗചാലയത്തില്‍ നിന്ന് കണ്ടെത്തി

ജല്‍ഗാവ്: ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ എട്ടുദിവസമായി കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അതേ ആശുപത്രിയുടെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തി. ഭുസവലില്‍ നിന്നുളള 82 വയസ്സുകാരിയുടെ മൃതദേഹമാണ് ശൗചാലയത്തില്‍ നിന്ന് കണ്ടെത്തിയത്.

ജൂണ്‍ രണ്ടിനാണ് ഇവരെ കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും ജല്‍ഗാവ് സിവില്‍ ആശുപത്രി അധികൃതരും സില്ലപേത്ത് പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭുസവലിലും മറ്റും പോലീസ് അന്വേഷണവും നടത്തി. രോഗികളുടെ രജിസ്റ്റര്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയും പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ബുധനാഴ്ച ആശുപത്രിയുടെ ശൗചാലയത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് വയോധികയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button