Latest NewsNewsInternational

ലോകത്തെ ഞെട്ടിച്ച് തീവ്രവാദി ആക്രമണം : 69 മരണം

അബുജ: ലോകത്തെ ഞെട്ടിച്ച് തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. വടക്ക് കിഴക്കന്‍ നൈജീരിയയിലുണ്ടായ ജിഹാദിസ്റ്റ് ആക്രമണത്തിലാണ് ഗ്രാമീണരായ 69 പേര്‍ കൊല്ലപ്പെട്ടത്. ബോര്‍ണോ സംസ്ഥാനത്തെ ഗൂബിയോ ജില്ലയിലുള്ള ഒരു വിദൂര ഗ്രാമത്തിലാണ് ആക്രമണം നടന്നത്. മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെത്തിയ തീവ്രവാദികള്‍ എ.കെ 47 തോക്കുകളുപയോഗിച്ച് ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Read Also :  ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചു : ഇന്ത്യന്‍ സേന തിരിച്ചടിച്ചു : ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു

ഗ്രാമത്തിലെ 1,200 കന്നുകാലികളെയും ഒട്ടകങ്ങളെയും ഇവര്‍ തട്ടിയെടുത്തു. ആക്രമികള്‍ ഗ്രാമം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബൊക്കൊ ഹറാമാണ് പിന്നിലെന്നാണ് വിവരം. ഇവിടുത്തെ തീവ്രവാദികളെ പറ്റി ഗ്രാമീണര്‍ സുരക്ഷാസേനയ്ക്ക് സന്ദേശം കൈമാറുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയായാണ് ആക്രമണമെന്ന് സൂചനയുള്ളതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ നൈജീരിയയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യകളില്‍ ബൊക്കൊ ഹറാം തീവ്രവാദികളും ഐസിസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും ആക്രമണങ്ങള്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button