Latest NewsNewsIndia

ശത്രു രാജ്യത്തിൽ നിന്ന് പണം കൈപ്പറ്റി; ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയ ചാരന്മാർ പിടിയിൽ

വാട്‌സാപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും കൈമാറിയതായും പണം കൈപ്പറ്റിയതായും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു

ജയ്പുര്‍: പണത്തിനു വേണ്ടി ശത്രു രാജ്യമായ പാക്കിസ്ഥാന് ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയ ചാരന്മാർ പിടിയിൽ. രണ്ടുപേരെ രാജസ്ഥാന്‍ രഹസ്യാന്വേഷണ പൊലീസ് ആണ് അറസ്റ്റു ചെയ്‌തത്‌. ബിക്കാനീറിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ ജോലി ചെയ്യുന്ന ചിമന്‍ലാല്‍ നായക്, ഗംഗാനഗറിലെ ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയിലെ ജീവനക്കാരനായ വികാസ് തിലോത്തിയ എന്നിവരാണ് അറസ്റ്റിലായത്.

ALSO READ: സെമിത്തേരി വളപ്പിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 12 അടി ആഴത്തിൽ കുഴിയെടുത്ത് സംസ്കാരം നടത്താനാകില്ലെന്ന് വികാരി; ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിൽ ആശയക്കുഴപ്പം

രഹസ്യ വിവരങ്ങള്‍ ഇവര്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു വാട്‌സാപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും കൈമാറിയതായും പണം കൈപ്പറ്റിയതായും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ജയ്പൂരിലെത്തിച്ച ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു. മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button