KeralaLatest NewsNews

കോവിഡിനിടയിലും പെണ്‍വാണിഭം തകൃതി : മൂന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

നാഗ്പൂര്‍ • കോവിഡിനിടയിലും പെണ്‍വാണിഭം സജീവം. നഗ്പൂരിന് സമീപം കോറാഡി പ്രദേശത്തെ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ പ്രത്യേക പോലീസ് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭം നടത്തി വന്ന ഒരാള്‍ അറസ്റ്റിലായി. റെയ്ഡിനിടെ മൂന്ന് പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. കോറാഡിയിലെ ഹേംകുന്ത് മോട്ടോഴ്‌സിന് സമീപം വിജയ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പ്ലോട്ട് നമ്പർ 75 ലെ താമസക്കാരനായ ചന്ദ്രശേഖർ സുബ്രഹ്മണ്യം മുദലിയാർ (46) ആണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) സോൺ വി നീലോത്പാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം റെയ്ഡ് നടത്തിയത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഒരു ഡമ്മി ഇടപടുകാരനെ റാക്കറ്റ് നടത്തിപ്പ്‌ കാരന്റെ അടുത്തേക്ക് അയച്ചു. മുദലിയാർ പണം സ്വീകരിച്ച സമയം, ഇടപാടുകാരന്‍ പോലീസിന് സൂചന നൽകി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ റെയ്ഡ് നടത്തി ഇയാളെ അറസ്റ്റ് ചെയ്ത് പെൺകുട്ടികളെ രക്ഷപ്പെടുത്തി. പ്രതിക്കെതിരെ അധാർമ്മിക കടത്ത് തടയൽ നിയമത്തിലെ (പിറ്റ) 3, 4, 5, 7 വകുപ്പുകൾ പ്രകാരം കോറാഡി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button