KeralaLatest NewsNews

മത്സ്യതൊഴിലാളികള്‍ക്ക് ഇടക്കാല വിശ്രമം; ട്രോളിങ് നിരോധനം ആരംഭിച്ചു

കൊച്ചി: കേരളത്തിൽ ട്രോളിങ് നിരോധനം ആരംഭിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളും ഇന്നലെ അര്‍ധ രാത്രിയോടെ തുറമുഖങ്ങളില്‍ നങ്കൂരമിട്ടു. പാതി കടലിലും ബാക്കി കരയിലുമായി ജീവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് ഇനിയുള്ള 52 നാള്‍ കരയില്‍ വിശ്രമമാണ്.

ബോട്ടുകളെല്ലാം കരയ്ക്കടുപ്പിച്ചെങ്കിലും ദുരിതക്കടലില്‍ നിന്ന് ജീവിതം കരയ്ക്കടുക്കില്ലെന്ന് ഇവര്‍ക്കുറപ്പാണ്.കോവിഡ്ക്കാലത്ത് നിയന്ത്രണങ്ങളുടെ പേരില്‍ കടലില്‍ പോകാനായില്ല, ഇളവുകളോടെ മത്സ്യബന്ധനം വീണ്ടും തുടങ്ങിയെങ്കിലും ഇപ്പോഴിതാ ട്രോളിങ് നിരോധനം.

ALSO READ: ഇന്ത്യ – ചൈന സംഘർഷം; ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ

ചെറുവള്ളക്കാര്‍ക്ക് കടലില്‍പോകാം. പക്ഷെ ഭൂരിഭാഗം തൊഴിലാളികളും വലിയ ബോട്ടുകളിലെ ജീവനക്കാരാണ്. കോവിഡ്ക്കാലത്ത് ദുരിതാശ്വാസമായി ഒന്നും കിട്ടിയില്ല. പട്ടിണിയും പരിവട്ടവുമായി ഈ ട്രോളിങ് കാലവും പതിവ്പോലെ കടന്നുപോകും. അതിനപ്പുറം ഒരു പ്രതീക്ഷയിവര്‍ക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button