Latest NewsIndia

കോവിഡ് ഭീഷണി, ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കി, ഭക്തർക്ക് പ്രവേശനമില്ല

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലും ഗുരുവായൂരിലും കോവിഡ് വ്യാപന ഭീഷണി ശക്തമായതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. നാളെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. തുടര്‍ന്നുള്ള വിവാഹങ്ങള്‍ അനുവദിക്കില്ല.ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം കോവിഡ് കാലത്ത് നടന്ന പതിവു പൂജകള്‍ക്ക് മുടക്കമുണ്ടാകില്ല.കോവിഡ് ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ തുറക്കരുതെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 80 ദിവസത്തെ അടച്ചിടലിനുശേഷം 9-താം തീയതി മുതലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങിയത്. വെര്‍ച്വല്‍ ക്യൂ വഴി 288 പേരാണ് ആദ്യദിനം ദര്‍ശനത്തിനായി എത്തിയത്.

ആ സ്ത്രീ വിളിച്ചത് മൊബൈൽ നമ്പറിൽ നിന്ന്: ട്രൂ കോളറില്‍ മലര്‍ എന്നാണ് തെളിഞ്ഞത്: സമയമെടുത്ത് സംസാരിച്ചു: കൂടത്തായി ജോളിക്കെതിരെ മകൻ

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയായിരുന്നു ദര്‍ശന സമയം. ഒരു ദിവസം പരമാവധി 600 പേര്‍ക്കാണ് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്. ശബരിമല ക്ഷേത്രത്തിലും ഭക്തരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button