Latest NewsNewsIndia

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ പിറക്കുന്ന കുഞ്ഞിന്റെ സ്വാ​ഭാ​വി​ക ര​ക്ഷാ​ക​ര്‍​തൃ​ത്വ അ​വ​കാ​ശം അമ്മയ്‌ക്കോ അതോ അച്ഛനോ? നിലപാട് വ്യക്തമാക്കി ​കോടതി

മുംബൈ: വിവാഹിതരാകാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ പി​റ​ന്ന കു​ട്ടി​ക​ളു​ടെ സ്വാ​ഭാ​വി​ക ര​ക്ഷാ​ക​ര്‍​തൃ​ത്വ അ​വ​കാ​ശം അ​മ്മ​ക്ക്​ മാ​ത്ര​മാ​ണെ​ന്ന്​ ബോം​ബെ ഹൈ​കോ​ട​തി. വി​വാ​ഹ​ബ​ന്ധ​ത്തി​ല​ല്ലാ​തെ പി​റ​ന്ന കു​ഞ്ഞി‍ന്റെ ര​ക്ഷാ​ക​ര്‍​തൃ​ത്വം അ​മ്മ​ക്കാ​ണെ​ന്നും അ​തി​നു​ശേ​ഷമെ പി​താ​വി​ന്​ അ​വ​കാ​ശ​മു​ള്ളൂ​വെ​ന്നു​മു​ള്ള ഹി​ന്ദു ന്യൂ​ന​പ​ക്ഷ, ര​ക്ഷാ​ക​ര്‍​തൃ നി​യ​മ​ത്തി​ലെ ആ​റാം വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഉ​ത്ത​ര​വ്.

വി​വാ​ഹി​ത​രാ​കാ​തെ ഒ​രു വ​ര്‍​ഷം ഒ​രു​മി​ച്ചു ക​ഴി​യു​ക​യും പി​ന്നീ​ട്​ വ​ഴി​പി​രി​യു​ക​യും ചെ​യ്​​ത ന്യൂ​സി​ല​ന്‍​ഡു​കാ​രി​യി​ല്‍ പി​റ​ന്ന മ​ക​നെ വി​ട്ടുത​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ പു​ണെ സ്വ​ദേ​ശി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​സ്​​റ്റി​സ്​ എ​സ്.​സി. ഗു​പ്​​ത​യു​ടെ​താ​ണ്​ വി​ധി. 2008ലാണ് ന്യൂസിലാന്റ് സ്വദേശിനിയായ യുവതിയുമായി ഇയാള്‍ പരിചയപ്പെടുന്നത്.

2012 ജൂണ്‍ വരെ ഇവര്‍ ഒന്നിച്ചു താമസിച്ചു. പിന്നീട് വേര്‍പിരിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് മകന്‍ ജനിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിട്ടു കിട്ടുന്നതിനായി ഇയാള്‍ പൂനെയിലും കുടുംബകോടതിയെ സമീപിച്ചിരുന്നു. കുട്ടിയെയും കൊണ്ട് മുന്‍പങ്കാളിയായ സ്ത്രീ ന്യൂസിലന്റിലേക്ക് പോകാന്‍ തീരുമാനിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കുട്ടിയുടെ രക്ഷാകര്‍ത്താവാകാന്‍ സ്ത്രീക്ക് കഴിയില്ലെന്നായിരുന്നു ഇയാളുടെ വാദം. മാത്രമല്ല ഇന്ത്യയില്‍ നിന്ന് കുട്ടിയെ കൊണ്ടുപോകുന്നതിന് വിലക്ക് നല്‍കണമെന്നും ആവശ്യമുന്നയിച്ചിരുന്നു.

ALSO READ: പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നു; നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന

കുടുംബകോടതി അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും അപേ​ക്ഷ തള്ളിക്കളയുകയാണുണ്ടായത്. വിവാഹത്തിലൂടെയല്ല, പ്രണയബന്ധത്തില്‍ നിന്നാണ് കുട്ടി ജനിച്ചതെന്നാണ് യുവാവിന്റെ വാദം. കുട്ടിയുടെ നിയമപരമായ അവകാശം ആദ്യമെത്തുന്നത് അമ്മയ്ക്കാണ്. കുഞ്ഞിന്‍റെ സ്വാഭാവിക രക്ഷിതാവ് അമ്മയാണ്. വിവാഹിതനാണെങ്കിലും അല്ലാതെയാണെങ്കിലും പിതാവിന് സ്വാഭാവിക രക്ഷകര്‍തൃത്വത്തില്‍ രണ്ടാമതാണ്. അതിനാല്‍ ഇയാള്‍ക്ക് അപേക്ഷ ഉന്നയിക്കാന്‍ അവകാശമില്ലെന്നാണ് കോടതിയുടെ കണ്ടത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button