KeralaLatest NewsNews

ഹിന്ദുസ്ഥാൻ ലാറ്റക്സിലെ ‘കോണ്ടം’ മാലിന്യത്തിന് തീപ്പിടിത്തം: ദുരൂഹതയെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് ഒരു കൂട്ടം ജീവനക്കാർ. വൈദ്യുതിബന്ധം പെട്ടെന്ന് നിലച്ചപ്പോൾ ജീവനക്കാർ പുറത്തേക്കിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഫാക്ടറിക്ക് പിൻവശം സ്ക്രാപ്പ് യാർഡിൽ വലിയ തീപിടുത്തം ശ്രദ്ധയിൽ പെടുന്നത്. അഗ്നിശമനസേനയുടെ 4 യൂണിറ്റ് അരമണിക്കൂറിലധികം പരിശ്രമിച്ചാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read also: പകർച്ചവ്യാധി ചെറുക്കാന്‍ കൊതുകിന്റെ ഉമിനീരില്‍നിന്നുള്ള വാക്സിനുമായി ഗവേഷണ സ്ഥാപനം

ഗർഭ നിരോധന ഉറകൾ നിർമിച്ച ശേഷം സ്ക്രാപ്പ് യാർഡിൽ കൂട്ടിയിട്ടിരിക്കുന്ന റബ്ബർ മാലിന്യങ്ങൾ ലേലം ചെയ്യുകയോ നീക്കം ചെയ്യുകയോ ആണ് പതിവ്. ലോക് ഡൗൺ കാരണം കഴിഞ്ഞ മൂന്നു മാസങ്ങളായി ഇവ കൂട്ടിയിടുകയായിരുന്നു. ഇതിലാണ് തീ പടർന്ന് പിടിച്ചത്. അഗ്നിശമനസേനയുടെ 4 യൂണിറ്റ് അരമണിക്കൂറിലധികം പരിശ്രമിച്ചാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. സെക്യൂരിറ്റി ഇല്ലാതിരുന്ന ഘട്ടത്തിലെ തീപിടുത്തം സംശയകരമാണ് എന്നാണ് ജീവനക്കാരുടെ ആരോപണം. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button