KeralaLatest NewsNews

തൃശ്ശൂരിൽ കനത്ത ജാഗ്രത; ഗുരുവായൂർ ക്ഷേത്രം ഇന്നു മുതൽ അടച്ചിടും

തൃശ്ശൂർ: തൃശ്ശൂരിൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ജനങ്ങൾക്കിടയിൽ കടുത്ത ആശങ്ക ഉണ്ടാക്കുന്നു. ഇന്ന് ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. തൃശ്ശൂരിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ നിരവധി പേർ ഒത്തുകൂടുന്ന ഇടമായ ഗുരുവായൂർ തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് ദേവസ്വം മന്ത്രി ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.

എന്നാൽ ക്ഷേത്രത്തിലെ നിത്യപൂജ അടക്കമുള്ള ചടങ്ങുകൾ സാമൂഹിക അകലം പാലിച്ച് സുരക്ഷയോടെ തുടരും. ഇന്ന് നിശ്ചയിച്ച വിവാഹങ്ങൾ മാത്രം നടത്താം. ചോറൂൺ ഉൾപ്പടെയുള്ള മറ്റ് ചടങ്ങുകൾ നേരത്തേതന്നെ പാടില്ലെന്ന് നിർദേശിച്ചിരുന്നു. നിരവധിപ്പേർ ഗുരുവായൂരിൽ പുതുതായി വിവാഹം നടത്താനും മറ്റും റജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ക്ഷേത്രം അടച്ചിടുന്നതാണ് സുരക്ഷിതമെന്ന് സർക്കാർ തീരുമാനിച്ചത്. ഇന്നലെ 14 പേർക്കാണ് തൃശ്ശൂരിൽ രോഗം പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ തൃശ്ശൂരിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 157 ആയി. അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: റിലയന്‍സ് ഇന്‍ഡസ്ട്രീസ്; അംബാനിയുടെ വിജയത്തിന് പിന്നിൽ പ്രധാന മന്ത്രിയല്ലാത്ത മോദി

ചാലക്കുടി സ്വദേശിയായ (53, സ്ത്രീ) ആരോഗ്യ പ്രവർത്തക, 008.06 2020 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ട എസ്.എൻ പുരം സ്വദേശികളായ ( 24 വയസ്സ്, സ്ത്രീ,67 വയസ്സ്, പുരുഷൻ), എന്നിവർ 02.06.2020 ന് ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി (27 വയസ്സ്, പുരുഷൻ), 05.06.2020-ന് ഖത്തറിൽ നിന്നും വന്ന കണ്ടാണശ്ശേരി സ്വദേശി (38 വയസ്സ്, പുരുഷൻ), കരുവന്നൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (48 വയസ്സ്, പുരുഷൻ), 26.05.2020-ന് ദുബായിൽ നിന്നും വന്ന (42 വയസ്സ്, പുരുഷൻ), മാടായിക്കോണം സ്വദേശിയായ ആരോഗ്യ പ്രവർത്തക (47 വയസ്സ്, സ്ത്രീ), ഡൽഹിയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ (24 വയസ്സ്, സ്ത്രീ, 28 വയസ്സ്, പുരുഷൻ), ചാവക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തക (31 വയസ്സ്, സ്ത്രീ) അരിമ്പൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക (36 വയസ്സ്, സ്ത്രീ), ചാവക്കാട് സ്വദേശി (65 വയസ്സ്, സ്ത്രീ), ഗുരുവായൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക (48 വയസ്സ്, സ്ത്രീ) എന്നിവരടക്കം 14 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . ഇത് വരെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button