KeralaLatest NewsNews

യുഡിഎഫിന്റെ പ്രചാരണ മാധ്യമമായി മനോരമ തരം താഴരുത്: വിമർശനവുമായി ആര്‍ ബാലകൃഷ്ണപിള്ള

കൊല്ലം: കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്ക് പോകുമെന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. പാർട്ടിക്ക് എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണന കിട്ടുന്നുണ്ട്. സത്യത്തിന്റെ കണികപോലും വാര്‍ത്തയിലില്ല. പാര്‍ട്ടി പൂര്‍ണ തൃപ്തിയോടെയാണ് എല്‍ഡിഎഫില്‍ മുന്നോട്ടുപോകുന്നത്. യുഡിഎഫിന്റെ പ്രചാരണ മാധ്യമമായി മനോരമ തരം താഴരുതെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫിലെ കക്ഷികളുമായി ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതകളുമില്ല. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് ഞാനെന്ന് മകൻ ഗണേഷ് കുമാറും കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button