Latest NewsNewsIndia

കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ രൂ​പീ​ക​രി​ച്ച പി​എം കെ​യ​ര്‍ ഫ​ണ്ട് ഓ​ഡി​റ്റ് ചെ​യ്യാ​ന്‍ സ്വ​ത​ന്ത്ര ഓ​ഡി​റ്റ​റെ നിയമിച്ച് കേന്ദ്ര സർക്കാർ

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ രൂ​പീ​ക​രി​ച്ച പി​എം കെ​യ​ര്‍ ഫ​ണ്ട് ഓ​ഡി​റ്റ് ചെ​യ്യാ​ന്‍ സ്വ​ത​ന്ത്ര ഓ​ഡി​റ്റ​റെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ര്‍​ക് അ​സോ​സി​യേ​റ്റ്സി​നെ​യാ​ണ് ഓ​ഡി​റ്റ് ചെ​യ്യാ​ന്‍ നി​യോ​ഗി​ച്ച​ത്. ഫ​ണ്ട് വി​നി​യോ​ഗ​ത്തെ കു​റി​ച്ച്‌ ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ന​ട​പ​ടി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൗ​ത്ത് ബ്ലോ​ക്കി​ലാ​യി​രി​ക്കും പി​എം കെ​യ​ര്‍ ഫ​ണ്ടി​ന്‍റെ ആ​സ്ഥാ​നം. മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ഓ​ഡി​റ്റ​റു​ടെ നി​യ​മ​നം. ഫ​ണ്ട് വി​നി​യോ​ഗം അ​ട​ക്കം കാ​ര്യ​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ര​ണ്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചു. പി​എം കെ​യ​ര്‍ ഫ​ണ്ട് ട്ര​സ്റ്റി​ക​ള്‍ ഏ​പ്രി​ല്‍ 23നു ​ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ര്‍​ക് അ​സോ​സി​യേ​റ്റ്സി​നെ ഓ​ഡി​റ്റിം​ഗ് ഏ​ല്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

സാമ്പത്തിക വ​ര്‍​ഷ​ത്തി​ന്‍റെ അ​വ​സാ​ന​മാ​യി​രി​ക്കും ഓ​ഡി​റ്റിം​ഗ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 27ന് ​പ​ബ്ലി​ക് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി എ​ക്സ് ഒ​ഫി​ഷ്യോ ആ​യും പ്ര​തി​രോ​ധ, ആ​ഭ്യ​ന്ത​ര, ധ​ന​കാ​ര്യ മ​ന്ത്രി​മാ​ര്‍ എ​ക്സ് ഒ​ഫീ​ഷ്യോ ട്ര​സ്റ്റി​ക​ളു​മാ​യി​ട്ടാ​ണ് പ്ര​വ​ര്‍​ത്ത​നം. ഇ​തി​നി​ടെ ഫ​ണ്ട് വി​നി​യോ​ഗ​ത്തെ കു​റി​ച്ചും, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് സു​താ​ര്യ​ത​യി​ലും ചോ​ദ്യ​ങ്ങ​ളു​യ​ര്‍​ന്നു. ഫ​ണ്ടി​നെ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​നു കീ​ഴി​ലാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button