Latest NewsKeralaNews

നോർക്കയുടെ പണി പ്രവാസ സമ്മേളനങ്ങൾ നടത്തി പത്രാസ് കാണിക്കലോ ഇലയിട്ട് സദ്യ കൊടുക്കലോ അല്ല: വിമർശനവുമായി ജോയ് മാത്യു

ചാർട്ടേർഡ് വിമാനങ്ങൾ വഴി കേരളത്തിലേക്ക് എത്തുന്നവർ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാനസർക്കാരിന്റെ നിർദേശത്തിനെതിരെ നടൻ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രവാസികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കാൻ നിയുക്തമായ നോർക്കയുടെ പണി പ്രവാസ സമ്മേളങ്ങൾ നടത്തി പത്രാസ് കാണിക്കലോ ഇലയിട്ട് സദ്യ കൊടുക്കലോ അല്ല ,പ്രവാസികളുടെ ദുരിതങ്ങളിൽ താങ്ങാവുകയാണ് വേണ്ടതെന്ന് ജോയ് മാത്യു വ്യക്തമാക്കുന്നു.

Read also: കേരളം വിട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ തിരികെയെത്തുന്നു: പലരും എത്തുന്നത് രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍നിന്ന്: ആശങ്ക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നോർക്ക നോക്കുകുത്തിയാവുമ്പോൾ
———————————-
പ്രവാസികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കാൻ നിയുക്തമായ നോർക്കയുടെ പണി പ്രവാസ സമ്മേളങ്ങൾ നടത്തി പത്രാസ് കാണിക്കലോ ഇലയിട്ട് സദ്യ കൊടുക്കലോ അല്ല ,പ്രവാസികളുടെ ദുരിതങ്ങളിൽ താങ്ങാവുകയാണ് വേണ്ടത്.
നോർക്ക പുതുതായി ഇറക്കിയ ഉത്തരവ് പ്രവാസികൾക്ക് താങ്ങല്ല തലക്ക് കിട്ടിയ അടിയായിപ്പോയി .ജന്മനാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്നവർ ( ആഗ്രഹമില്ലാത്തവർ ആരുണ്ട് !)തങ്ങൾ കോവിഡ് ബാധിതർ അല്ല എന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ അവരെ വിമാനത്തിൽ കയറ്റാൻ പാടുള്ളൂ എന്നതാണ് നോർക്ക ഡയറക്ടറുടെ പുതിയ ശാസനം .ആഴ്ചയിൽ ഒന്നോരണ്ടോ പ്രാവശ്യം വന്നുപോവുന്ന ‘വന്ദേമാതരം “ എന്ന കേന്ദ്ര ഗവർമെന്റ് ഏർപ്പാട് ചെയ്ത വിമാനങ്ങൾ എത്രകാലം കൊണ്ടായിരിക്കും ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക ! പ്രവാസ ലോകത്തെ സുമനസ്സുകൾ മുൻകൈയെടുത്ത് പ്രത്യേകം ചാർട്ട് ചെയ്ത വിമാനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന പ്രവാസിക്ക് നോർക്കയുടെ ഈ പുതിയ തീരുമാനം കനത്ത നിരാശയാണുണ്ടാക്കിയത് .ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും കോവിഡ് പരിശോധനക്ക് സൗകര്യങ്ങളില്ല എന്ന് മാത്രമല്ല ഉള്ള സ്ഥലങ്ങളിൽത്തന്നെ ഭാരിച്ച ചിലവുമാണ് .
ഒരുകാര്യം കൂടി ഓർമ്മിപ്പിക്കട്ടെ ,
ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾ കോവിഡ് ബാധിതരല്ല എന്ന് പരിശോധിച്ച് ഉറപ്പിച്ചാൽ മാത്രമേ ഇങ്ങോട്ട് വരാൻ അനുവദിക്കൂ എന്ന് മുൻപ് കേന്ദ്രം പറഞ്ഞപ്പോള്‍ അതിനെതിരെ കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു പാസ്സാക്കിയ ആളാണ് നമ്മുടെ മുഖ്യമന്ത്രി.ഇപ്പോൾ അദേഹത്തിന്റെ നിയന്ത്രണത്തിലുള്ള നോർക്കയുടെ ഡയറക്ടർ നേരെ വിപരീതം പറയുന്നു.
ചാർട്ടർ ചെയ്ത വിമാനത്തിൽ വരുന്നവർക്ക് ആരാണ് പരിശോധന നടത്തേണ്ടത് ? ആരുടെ ജനമാണ് അവർ? അവർക്ക് വേണ്ട പരിശോധന സജ്ജീകരിക്കാൻ പോലും നമുക്കാവുന്നില്ലെങ്കിൽ അതിനെ ലജ്‌ജാകരം എന്നേ പറയാൻ പറ്റൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button