Latest NewsKeralaNews

കോവിഡ് ബാധ; തിരുവല്ല എം എൽ എയ്ക്ക് വീട്ടിൽ കയറാൻ കഴിയുന്നില്ല

പത്തനംതിട്ട: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവല്ല എം എൽ എ മാത്യു ടി തോമസിന് വീട്ടില്‍ കയറാന്‍ ‘വിലക്ക്’. മകള്‍ അച്ചുവും മരുമകന്‍ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും ബാംഗ്ലൂരില്‍ നിന്നും എത്തിയതോടെയാണ് എംഎല്‍എ വീട്ടില്‍ നിന്നും ‘പുറത്തായത്’. ഇവരുടെ 14 ദിവസത്തെ ക്വാറന്‍റീന്‍ കാലാവധി കഴിഞ്ഞാല്‍ മാത്രമേ മാത്യു ടി തോമസിന് വീട്ടില്‍ കയറാന്‍ കഴിയൂ.

വേണമെങ്കിൽ വീട്ടുപടിക്കല്‍ പോയി നിന്നാല്‍ ഭാര്യ ഡോ. അച്ചാമ്മ അലക്സിനെ കാണാം. ആദ്യ മൂന്ന് ദിവസം തിരുവല്ല ടിബിയില്‍ ചിലവഴിച്ച മാത്യു ടി തോമസ്‌ പിന്നീട് തിരുവനന്തപുരത്തെ ക്വാര്‍ട്ടേഴ്സില്‍ മൂന്നു ദിവസം താമസിച്ചു. തിരുവനന്തപുരത്ത് എം എൽ എ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്ബോള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയായിരുന്നു. ടിബിയില്‍ താമസിക്കുമ്ബോള്‍ പുറത്ത് നിന്നായിരുന്നു ഭക്ഷണം. ഈ ഭക്ഷണം കഴിച്ച്‌ ആകെ അവശനായ മാത്യു ടി തോമസ്‌ പുറത്ത് നിന്നുള്ള ഭക്ഷണം നിര്‍ത്തി.

പിന്നീട് ഭാര്യ തയാറാക്കുന്ന ഭക്ഷണം വീടിന്‍റെ ഗേറ്റിന് പുറത്ത് വയ്ക്കും. അദ്ദേഹം ഇത് വന്നു എടുത്ത് കൊണ്ടുപോകും. മൂത്ത മകള്‍ക്കും കുടുംബത്തിനൊപ്പം ഇളയ മകള്‍ അമ്മു തങ്കം മാത്യുവും ഭാര്യ ഡോ. അച്ചാമ്മ അലക്സും വീട്ടില്‍ തന്നെയാണ്. വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും എം എൽ എ വീടിന്‍റെ ഗേറ്റില്‍ എത്തിക്കുന്നതിനാല്‍ അവരും പുറത്ത് പോകുന്നില്ല.

ALSO READ: തീവ്രബാധിത മേഖലകളിലടക്കം സ്വീകരിച്ച നടപടികള്‍ എന്തൊക്കെ? കെജ്‌രിവാൾ അമിത്ഷാ വിളിച്ച ഉന്നതതല യോഗത്തിൽ ഇന്ന് മറുപടി പറയേണ്ടി വരും

മകളുടെയും കുടുംബത്തിന്‍റെയും വരവ് പ്രമാണിച്ച്‌ പിതാവ് റവ. ടി തോമസിനെ സഹോദരന്‍റെ വീട്ടിലേക്ക് മാറ്റിയിരുന്നു. അടുത്ത ശനിയാഴ്ച മകളുടെയും കുടുംബത്തിന്‍റെയും ക്വാറന്‍റീന്‍ കഴിയുന്നതോടെ വീട്ടില്‍ പ്രവേഷിക്കാനാകും എന്ന പ്രതീക്ഷയിലാണ് എം എൽ എ

shortlink

Related Articles

Post Your Comments

Related Articles


Back to top button