Latest NewsUAENewsGulf

യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ

അബുദാബി : യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ. 701പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 27462ആയി ഉയർന്നു. 43,000 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 304പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 289ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 42294ഉം ആയതായും, നിലവിൽ 14543പേരാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസ് ബാധ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പിലാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനകൾ വർദ്ധിപ്പിച്ചിരുന്നു.

സൗദിയിൽ വീണ്ടും ആശങ്കയുടെ ദിനം, കോവിഡ് ബാധിച്ച് ഞായറാഴ്ച്ച മരണപ്പെട്ടത് 40ത്പേർ. ജിദ്ദ(11), മക്ക (10), റിയാദ് (4), മദീന (5), ഹുഫൂഫ് (2), ഖത്വീഫ് (2), ദമ്മാം (1), ത്വാഇഫ് (1), ബുറൈദ (1), തബൂക്ക് (1), ബീഷ (1), സബ്യ (1) എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്. 4233 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു .ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 972ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 127541 ഉം ആയി. 2172 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 84720   ആയി ഉയർന്നു.

Also read : യുഎഇയിലെ ആയിരക്കണക്കിന് കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്ക് നന്ദിയോതി ദുബായ് : അവിസ്മരണീയമായ ദൃശ്യങ്ങള്‍ പങ്കുവെച്ച് ദുബായ് കിരീടവകാശി

രാജ്യത്തെ വിവിധ ആശുപത്രികളിലായി 41849 പേർ ചികിത്സയിൽ തുടരുന്നു. അതിൽ 1855 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മരണനിരക്കിൽ ജിദ്ദയാണ് മുന്നിൽ. ഇവിടെ 338 പേരും, 325 പേർ മക്കയിലും ഇതുവരെ മരിച്ചു. റിയാദിൽ മരണസംഖ്യ 104 ആയി. രാജ്യത്തെ ചെറുതും വലുതുമായ 186 പട്ടണങ്ങളിലേക്ക് . കോവിഡ് ബാധിച്ചു. . പുതുതായി 19,377 സ്രവസാമ്പിളുകൾ കൂടി പരിശോധിച്ചതോടെ രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 1,106,398 ആയി.

ഖത്തറിൽ കോവിഡ് ബാധിച്ച് മൂന്നു പേര്‍ ഞായറാഴ്ച്ച മരിച്ചു. 42, 57, 84 വയസുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 1646 പേര്‍ സുഖം പ്രാപിച്ചപ്പോൾ, കഴിഞ്ഞ 24മണിക്കൂറിനിടെ 3,884 പേരില്‍ നടത്തിയ പരിശോധനയിൽ 1186 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 79,602ഉം, മരണസംഖ്യ 73ഉം ആയി. രോഗവിമുക്തരുടെ എണ്ണം 56,898 ആയി ഉയർന്നു. നിലവിൽ 22,631പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 231പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. കോവിഡ് പരിശോധന നടത്തിയവരുടെ ആകെ എണ്ണം 2,90,714 ആയി ഉയർന്നു.

കോവിഡ് സ്ഥിരീകരിക്കുന്നവരേക്കാൾ, രോഗമുമുക്തരുടെ എണ്ണം കുവൈറ്റിൽ ഉയരുന്നു. 877 പേർ കൂടി ഞായറാഴ്ച സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം 26,759ആയി ഉയർന്നു. 2324പേരിൽ നടത്തിയ പരിശോധനയിൽ 41 ഇന്ത്യക്കാർ ഉൾപ്പെടെ 454 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഏഴുപേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35,920ഉം, മരണസംഖ്യ 296ഉം. നിലവിൽ 8865 പേരാണ് ചികിത്സയിലുള്ളത്.ഇതിൽ 171പേർ തീവ്രപരിചരണ വിഭാഗത്തിലാണ് കുവൈറ്റികൾ 193, ഈജിപ്​തുകാർ 68, ബംഗ്ലാദേശികൾ 35, ഫർവാനിയ ഗവർണറേറ്റിൽ 153, അഹ്​മദി ഗവർണറേറ്റിൽ 88, ജഹ്​റ ഗവർണറേറ്റിൽ 107 , ഹവല്ലി ഗവർണറേറ്റിൽ 66 , കാപിറ്റൽ ഗവർണറേറ്റിൽ 40 എന്നിങ്ങനെയാണ് തരംതിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്കുകൾ.

ഒമാനിൽ വീണ്ടും ആശങ്കയുടെ ദിനം. 3596 പേരിൽ നടത്തിയ പരിശോധനയിൽ 1404 പേർക്ക്​ കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ​ ഇതിൽ 1004 പേർ പ്രവാസികളാണ് തുടർച്ചയായ നാലാം ദിവസമാണ്​ ആയിരത്തിന്​ മുകളിൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. അഞ്ചു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23481ഉം, മരണസംഖ്യ 104 ആയി. 924 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ വിമുക്തരുടെ എണ്ണം 8454 ആയി ഉയർന്നു. 14923പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 39 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 313 ആയി. ഇതിൽ 100പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 1093 പേരും മസ്​കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ ഇവിടത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 17405 ആയി. 5682 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 81 പേരും മസ്​കറ്റിൽ ചികിത്സയിലിരുന്നവരാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button