KeralaLatest NewsIndia

ഡി.വൈ.എഫ്‌.ഐ. ഭാരവാഹികളടക്കം 49 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

സി.പി.എം.-ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പേരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് ഡി.വൈ.എഫ്‌.ഐയില്‍ കൂട്ടരാജി. ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹികളടക്കം 49 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നടന്ന വെമ്പായത്തെ വാഴോട്ടുപൊയ്കയിലാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്.

വാഴോട്ടുപൊയ്കയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് 49 പേരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഡി.വൈ.എഫ്.ഐ. വാഴോട്ടുപൊയ്ക യൂണിറ്റ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ അടക്കമുള്ള പ്രവര്‍ത്തകരും ഇവരുടെ കുടുംബാഗങ്ങളുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിവിട്ട് വന്നവര്‍ക്ക് നിലവില്‍ ബി.ജെ.പിയില്‍ ഭാരവാഹിത്വമൊന്നും നല്‍കിയിട്ടില്ല.

വീണ്ടും ട്വിസ്റ്റ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്നൂറോളം പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നു

സി.പി.എം.-ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പേരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ നേതൃത്വം വ്യക്തമാക്കി. തങ്ങളെ എതിര്‍ക്കുന്നവരെ വകവരുത്തുന്നതായി സി.പി.എമ്മിന്റെ നീക്കമെന്നും സി.പി.എം വിട്ടുവന്നവരെ പോറലേല്‍ക്കാതെ സംരക്ഷിക്കുമെന്നും കെ..സുരേന്ദ്രന്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button