Latest NewsNewsIndia

ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമായിരിയ്ക്കുന്നതിനിടെ ചൈനീസ് കമ്പനികളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ശതകോടികളുടെ നിക്ഷേപം

മുംബൈ : ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമായിരിയ്ക്കുന്നതിനിടെ ചൈനീസ് കമ്പനികളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ശതകോടികളുടെ നിക്ഷേപം. ചൈനീസ് കമ്പനിയായ ‘ഗ്രേറ്റ് വാള്‍ മോട്ടോഴ്’സാണ് ഇന്ത്യയില്‍ ശതകോടികളുടെ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്. ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ കമ്പനി ഒപ്പിട്ടതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Read Also : ചൈന ഇന്ത്യയെ ആക്രമിച്ചതിനു പിന്നില്‍ വ്യാപാര രംഗം ഇന്ത്യ പിടിച്ചടക്കുമോ എന്ന ഭയം : വിദേശ കമ്പനികള്‍ ചൈന ഉപേക്ഷിച്ച് ഇന്ത്യയെ തേടി വന്നതും ചൈനയെ അസ്വസ്ഥമാക്കി

മഹാരാഷ്ട്രയിലെ തലേഗാവില്‍ അതിനൂതനമായ വാഹന നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ് സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സുന്‍ വെദോങ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കമ്പനി പ്രതിനിധികള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

ഇതുവഴി സംസ്ഥാനത്തെ 3000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. തലേഗാവില്‍ ഒരു വാഹന നിര്‍മാണ പ്ലാന്റ് ഇപ്പോള്‍ നിലവിലുണ്ട്. ഇവിടേക്ക് കൂടുതല്‍ സൗകര്യം എത്തിക്കാനും സാങ്കേതിക സൗകര്യങ്ങള്‍ വിപുലീകരിക്കാനുമാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button