KeralaLatest NewsNews

മധുപാലിന്റെ ബിൽ എങ്ങനെ കുറഞ്ഞു? സാധാരണ ഉപഭോക്താക്കൾക്ക് ഇതെല്ലാം സാധിക്കുമോ? സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി കെഎസ്ഇബി

അടഞ്ഞുകിടന്ന തന്റെ വീട്ടിലെ കറന്റ് ബിൽ 5714 രൂപയാണെന്ന് പരാതിപ്പെട്ട് നടൻ മധുപാൽ രംഗത്തെത്തിയതിന് പിന്നാലെ കെഎസ് ഇബി ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബിൽ 300 രൂപയായിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ഇബി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്.

Read also: രാജ്യത്ത് ഭൂചലനം തുടര്‍ക്കഥയാകുന്നു: രാവിലെ വീണ്ടും താരതമ്യേന ശക്തമായ ഭൂചലനം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ തന്റെ വൈദ്യുതി ബിൽ സംബന്ധിച്ച് പരാതിപ്പെട്ട പ്രശസ്ത നടന്‍ ശ്രീ. മധുപാലിന്റെ പരാതി പരിഹരിച്ചു നല്കുകയുണ്ടായി.

മധുപാലിന്റെ ബില്ലിൽ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കാം!

1. 04/04/20 ന് ലോക്ക് ഡൗണിനെ തുടർന്ന് ഫെബ്രുവരി, മാർച്ച് മാസത്തെ റീഡിംഗ് എടുക്കാൻ സാധിച്ചില്ല. സപ്ലെകോഡ് 2014 റെഗുലേഷൻ 124 പ്രകാരം അദ്ദേഹത്തിൻ്റെ തൊട്ടു മുമ്പുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് ബില്ല് ചെയ്യുന്നു.

2. തുടർന്ന് 04/06/20 നാണ് ഏപ്രിൽ, മെയ് മാസത്തെ ഉപഭോഗത്തിൻ്റെ റീഡിംഗ് എടുക്കാൻ ചെന്നെങ്കിലും ഗേറ്റ് അടക്ക് കിടന്നതിനാൽ റീഡിംഗ് എടുക്കാൻ സാധിച്ചില്ല. തുടർന്ന് സപ്ലെകോഡ് 2014 റെഗുലേഷൻ 124 പ്രകാരം തൊട്ടു മുമ്പുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് തന്നെ വീണ്ടും ബില്ല് ചെയ്യുന്നു.

3. തൊട്ടുമുൻപുള്ള രണ്ട് ബില്ലുകളും ചേർന്ന തുകയായ 5714 രൂപബില്ലായ് ലഭിച്ച മധുപാൽ കെ.എസ്.ഇ.ബി ചെയർമാൻ പങ്കെടുത്ത 14/06/20 ൻ്റെ ചർച്ചയിൽ വീട് അടഞ്ഞ് കിടക്കുകയായിരുന്നു എന്ന വിഷയം പറയുകയും ചെയ്തു.

4. 15/06/20 ന് ചെയർമാൻ്റെ നിർദേശ പ്രകാരം സെക്ഷൻ ഓഫീസിലെ ജീവനക്കാർ മധുപാലിൻ്റെ വീട്ടിൽ ചെല്ലുകയും , (ഈ സമയത്ത് വീടിൻ്റെ അറ്റകുറ്റപണി നടന്നിരുന്നതിനാൽ ) ഗേറ്റിനകത്ത് കയറാൻ സാധിക്കുകയും തുടർന്ന് യഥാർത്ഥ റീഡിംഗ് എടുക്കുകയും ചെയ്തു.

5. ഈ റീഡിംഗ് പ്രകാരം ബില്ല് റീവൈസ് ചെയ്തതിനാലാണ് ബില്ല് കുറഞ്ഞ് 300 രൂപ വന്നത്.

മറ്റൊരു ചോദ്യം ഇതാണ്.
സാധാരണ ഉപഭോക്താക്കൾക്ക് ഇതെല്ലാം സാധിക്കുമോ? മധുപാലിന് KSEB ചെയർമാനോട് പരാതിപ്പെടാൻ കഴിഞ്ഞ തു കൊണ്ടല്ലേ ബില്ല് കുറച്ച് കിട്ടിയത്?

തീർച്ചയായും സാധിക്കും.

ഡോർ ലോക്ക് പ്രകാരം ചെയ്ത ശരാശരിയേക്കാൾ കുറവാണ് ഉപഭോഗമെങ്കിൽ സെക്ഷൻ ഓഫീസിൽ അറിയിച്ച് യഥാർത്ഥ റീഡിംഗ് എടുത്ത് ബില്ല് ചെയ്യാൻ ആവശ്യപ്പെടാൻ ഏതൊരു ഉപഭോക്താവിനും അവകാശമുണ്ട്. ആൾത്താമസമില്ലാത്ത വീട്ടിൽ / കടയിൽ ശരാശരി ഉപഭോഗം കണക്കാക്കി ബില്ല് ലഭിച്ച ഉപഭോക്താക്കൾക്ക് മീറ്റർ റീഡിംഗ് എടുത്തു കൊടുത്താൽ / റീഡിംഗ് എടുക്കാൻ അവസരം ലഭിച്ചാൽ യഥാർത്ഥ ഉപഭോഗം കണക്കാക്കി ബില്ല് നല്കുന്നതാണ്. ഇത് സ്പോട്ട് ബില്ലിംഗ് ആരംഭിച്ചതിനു ശേഷം, കഴിഞ്ഞ കാൽ നൂറ്റാണ്ടായി KSEB ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button