Latest NewsNewsIndia

ലഡാക്കില്‍ ചൈനയ്ക്ക് നഷ്ടമായത് 43 സൈനികരെയെന്ന് റിപ്പോര്‍ട്ട് : വിഷയത്തില്‍ പ്രതികരിയ്ക്കാതെ ചൈന

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയ്ക്ക് 43 സൈനികരെ നഷ്ടമായിട്ടുണ്ടാകാമെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ട്. ചൈനയുടെ 43 സൈനികര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടാവാമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്ന് പരിക്കേറ്റ സൈനികരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

read also :ഇന്ത്യയെ കാത്ത് രക്ഷിയ്ക്കും : 20 സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ ശക്തമായ നിലപാടുമായി ഇന്ത്യന്‍ സൈന്യം

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലാണ് സംഘര്‍ഷമുണ്ടായത്. ഇരുപക്ഷത്തെയും സൈനീകര്‍ തമ്മില്‍ വെടിവെപ്പുണ്ടായിട്ടില്ല. എന്നാല്‍, കല്ലും വടി കളും കൊണ്ട് നടത്തിയ ആക്രമണത്തിലാണ് ഇരുപക്ഷത്തും ആള്‍നാശമുണ്ടായത്.

തോക്കിന്റെ പാത്തി കൊണ്ടുള്ള അടിയേറ്റാണ് കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ അടക്കമുള്ള സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് വാര്‍ത്തകള്‍. അതേസമയം, വിഷയത്തില്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button