Latest NewsKeralaNews

പെരുമ്പാവൂരിൽ വാഹനാപകടം; ഒരു യുവാവ് മരിച്ചു

എറണാകുളം : പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മാറമ്പിളളി കുന്നത്തുകര എള്ളുവരം ഇബ്രാഹിമിന്റെ മകൻ ബിലാൽ (21) ആണ് മരിച്ചത്.  യുവാവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് തെക്കേക്കുടി നാദിർഷാ അറാഫത്തിനെ (21) പരുക്കുകളോടെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഞ്ഞപ്പെട്ടി പെട്രോൾ പമ്പിന് മുന്നിൽ വെച്ച് ഇന്ന് വൈകിട്ട് ആറേമുക്കാലോടെയാണ് അപകടം ഉണ്ടായത്. കാറ് കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ എതിരെ നിന്നുവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ബിലാൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button