Latest NewsIndia

പ്രധാനമന്ത്രി മോദിക്കെതിരെ ദുർബലനായ പ്രധാനമന്ത്രിയെന്ന ഹാഷ്ടാഗുമായി ഇന്ത്യയിലുള്ള മോദി വിരുദ്ധർ

വീക്കസ്റ്റ് പ്രൈംമിനിസ്റ്റര്‍ അഥവാ ദുര്‍ബലനായ പ്രധാനമന്ത്രി എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്.

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് വീരമൃതു സംഭവിച്ചത് മുതലെടുത്തു കൊണ്ട് രാജ്യ വിരുദ്ധരും മോദി വിരുദ്ധരും. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായി ട്വിറ്ററിലെ ഹാഷ്ടാഗ് ക്യാംപെയ്ന്‍ ട്രെന്‍ഡിംഗായി. വീക്കസ്റ്റ് പ്രൈംമിനിസ്റ്റര്‍ അഥവാ ദുര്‍ബലനായ പ്രധാനമന്ത്രി എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്.

പ്രതിപക്ഷ പാർട്ടികളിൽ ഉൾപ്പെടെയുള്ളവരാണ് ഇത് വലിയ രീതിയിൽ പ്രചരിപ്പിക്കുന്നത്. ഇടതു അനുകൂല ഗ്രൂപുകളിൽ ട്വീറ്റ് ട്രെൻഡ് ചെയ്യണമെന്ന അഭ്യർത്ഥനയും നടക്കുന്നുണ്ട്. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ആണ് സ്ഥിരീകരണം .

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button