KeralaLatest NewsNews

രാജ്യത്ത് ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ അടയ്ക്കണമെന്ന് ആവശ്യവുമായി കേന്ദ്രമന്ത്രി

ദില്ലി: ഗാല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ രാജ്യത്ത് ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ അടക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമായ അവസ്ഥയിലൂടെ നീങ്ങുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

‘ചൈന ചതിക്കുന്ന രാജ്യമാണ്. ചൈനയുടെ എല്ലാ ഉത്പന്നങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണം. ഇന്ത്യയില്‍ ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും അടയ്ക്കണം’ എന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ ട്വിറ്ററില്‍ കുറിച്ചു.

ഗാല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ കനത്ത പ്രതിഷേധമാണ് ചൈനയ്‌ക്കെതിരെ രാജ്യത്ത് ഉയരുന്നത്. നിരവധിപ്പേര്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതായ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തില്‍ ചൈനീസ് ടിവി സെറ്റുകള്‍ കെട്ടിടത്തിനു പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണു ജനങ്ങള്‍ പ്രതിഷേധിച്ചത്. ഗോരഖ്പൂരില്‍ ചൈനീസ് പ്രസിഡന്റിന്റെ കോലം, പതാക എന്നിവ കത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button