Latest NewsNewsIndia

ലഡാക് അതിര്‍ത്തിയില്‍ കടന്നുകയറ്റം; ചൈന സൃഷ്ടിച്ചിരിക്കുന്ന അന്തരീക്ഷത്തിനെതിരെ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: ലഡാക് അതിര്‍ത്തിയില്‍ ചൈന നടത്തിയ പ്രകോപനത്തിനെതിരെ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. ചൈനയും ഇന്ത്യയും അതിര്‍ത്തിയിലുണ്ടാക്കിയിരിക്കുന്ന യുദ്ധസമാന അന്തരീക്ഷത്തിനെതിരെ ഐക്യരാഷ്ട്ര സഭാ മേധാവി അന്റോണിയോ ഗുട്ടാറസാണ് ആശങ്ക രേഖപ്പെടുത്തിയത്.

അതിര്‍ത്തിയില്‍ ഇരുകൂട്ടരും പരമാവധി ഒഴിഞ്ഞു നില്‍ക്കുകയും സംയമനം പാലിക്കുകയും വേണം. ഇരു രാജ്യത്തിന്റേയും സൈനിക മേധാവികള്‍ പരസ്പരം ചര്‍ച്ച നടത്തുന്നു എന്ന വിവരം വളരെയേറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്’ ഗുട്ടാറസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ചൈന നിയന്ത്രണരേഖയില്‍ നടത്തിയിരിക്കുന്ന അക്രമങ്ങളിലും തുടര്‍ന്നുണ്ടായ മരണങ്ങളിലും കടുത്ത ആശങ്ക അറിയിക്കുകയാണ്. അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ ഗാല്‍വേ താഴ്‌വരയില്‍ ചൈന നടത്തിയ നീക്കത്തിനെ ശക്തമായി പ്രതിരോധിക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായതെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ഐക്യരാഷ്ട്ര സഭയെ ധരിപ്പിച്ചിരുന്നു. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യവരിച്ചത്. കഴിഞ്ഞ ജൂണ്‍15ന് രാത്രിയാണ് ചൈന രഹസ്യനീക്കം നടത്തി അതിര്‍ത്തി കയ്യേറാന്‍ തുടങ്ങിയത്.

പിറ്റേന്ന് ഇരുസൈനിക വിഭാഗങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്താനിരിക്കെ ഉണ്ടായ നീക്കം ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ബീജിംഗിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്ത്രിയും ബീജിംഗ് വിദേശകാര്യമന്ത്രി ലിയേ സോഹുയിയും തമ്മില്‍ വിവരങ്ങള്‍ കൈമാറിയതായും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button