KeralaLatest NewsNews

വയോധികയെ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: വയോധികയെ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി . പൂച്ചാക്കല്‍ തൃച്ചാറ്റുകുളത്ത് വയോധികയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തുവള്ളിയില്‍ ഖദീജ (62) ആണ് മരിച്ചത്. പാമ്പുകടിയേറ്റതാണ് മരണകാരണമെന്നാണ് കരുതുന്നത്.

പാദത്തില്‍ പാമ്പുകടിയേറ്റതിന് സമാനമായ പാടുകളുണ്ട്. ഉച്ചയ്ക്ക് ശേഷം ഖദീജയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വാടക വീടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. ഖദീജയുടെ മകളും ഭര്‍ത്താവും രോഗബാധിതരായി കിടപ്പിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button