KeralaLatest NewsNews

യുവാവിനെ ആക്രമിച്ച സംഭവം അട്ടിമറിക്കാൻ നീക്കം; കേസ് എൻ ഐ എ അന്വേഷിക്കണമെന്ന് ബിജെപി

ആലുവ: ആലുവ കുട്ടമ്മശേരിയിൽ യുവാവിനെ ആക്രമിച്ച കേസ് എൻ ഐ എ അന്വേഷിക്കണമെന്ന് ബിജെപി. യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു. ആലുവ പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടാകുന്ന അക്രമണങ്ങളിൽ പലതും അട്ടിമറിക്കപെടുകയും പൊലീസ് ക്രിയാത്മകമായ അന്വേഷണം നടത്തുന്നില്ലന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ കുറ്റപ്പെടുത്തി.

രജിത്തിനെ ആക്രമിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും ആലുവ പ്രദേശത്ത് നടക്കുന്ന പല അക്രമ സംഭവങ്ങൾക്ക് പിന്നിലും തീവ്രവാദ സ്വഭാവ ഉള്ള സഘടനകളാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ALSO READ: അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കോവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് പിണറായി സർക്കാർ

കഴിഞ്ഞ ദിവസം ആലുവ യുസി കോളജിന് സമീപം വച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടമ്മശ്ശേരി ആലക്കൽ രജിത്തിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button