Latest NewsKeralaNews

നോർക്ക സെക്രട്ടറിയുടെ ഉത്തരവ് പ്രവാസികളെ അപമാനിക്കുന്നത്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം • ജീവിതകാലം മുഴുവൻ അന്യ രാജ്യങ്ങളിൽ പോയി കേരളത്തിനു വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നൽകിയ സൗകര്യങ്ങൾ പോലും പ്രവാസികൾക്ക് നൽകാനാകില്ലന്ന് ധ്വനിപ്പിക്കുന്നതാണ് നോർക്ക സെക്രട്ടറി ഇറക്കിയ ഉത്തരവെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

അതിഥി തൊഴിലാളികളായി പോലും പ്രവാസികളെ പരിഗണിക്കാനാകില്ലന്ന നോർക്ക സെക്രട്ടറിയുടെ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേരളത്തിൽ എന്തു പ്രതിസന്ധി വന്നാലും പണം പിരിക്കാനായി പ്രവാസികൾക്കരികിലേക്ക് ഓടിക്കൊണ്ടിരുന്നവരാണ് ഇപ്പോൾ അവരെയാകെ കയ്യൊഴിയുന്ന സമീപനം സ്വീകരിക്കുന്നത്. വിദേശത്ത് നിന്നു വരുന്നവരിൽ ചെറിയ ശതമാനത്തിന് മാത്രമാണ് രോഗമുള്ളത്. അവരെ തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ നിരീക്ഷണത്തിൽ വച്ചാൽ വ്യാപനം തടയുകയുമാകാം. അതൊന്നും ചെയ്യാതെ പ്രവാസികളെ മരണത്തിനു് വിട്ടുകൊടുക്കാം എന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമീപനം നന്ദികേടും ക്രൂരതയുമാണ്.

വിദേശത്ത് കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലാത്തവരെ മാത്രം കൊണ്ടുവരിക എന്നത് പ്രായോഗികമല്ലന്ന് മുഖ്യമന്ത്രിക്കും അറിയാം. ഇവിടെ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടതിൻ്റെ ജാള്യത മറയ്ക്കാനാണ് നിബന്ധനകൾ വച്ച് പ്രവാസികളുടെ യാത്ര തടസപ്പെടുത്താൻ ശ്രമിക്കുന്നത്.

രോഗമുള്ള പ്രവാസികളെ മുഴുവൻ വിദേശത്ത് ഉപേക്ഷിക്കാം എന്ന സമീപനമാണ് പിണറായിക്ക്. പ്രളയത്തിനടക്കം പ്രവാസികളിൽ നിന്ന് കൈ നീട്ടി വാങ്ങിയ സഹായത്തിൻ്റെ കണക്കെങ്കിലും പിണറായി ഓർക്കണം. രോഗമുള്ള പ്രവാസികളെ കേരളത്തിലെത്തിച്ച് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button