Specials

യോഗ ചെയ്യുന്നതിന് മുൻപായി ഈ 10 കാര്യങ്ങൾ അറിഞ്ഞിരിക്കാം

പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരിക–ബാഹ്യ ശുചിത്വത്തിൽ, നിത്യ പരിശീലനം വഴി ആയുർ ദൈർഘ്യം നീട്ടാൻ സഹായിക്കുന്ന വ്യായായമത്തെ ആണ് യോഗ എന്ന് പറയുന്നത്. മനസ്സിനെ നിയന്ത്രിക്കാനുള്ള കരുത്ത് നേടാനും, സ്വഭാവ രൂപീകരണത്തിനും, ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും യോഗ സാഹായിക്കുന്നു.സർവരോഗ സംഹാരി കൂടിയാണു യോഗ. ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം തീർച്ചയായും ഏറെ ഗുണം ചെയ്യും. ജീവിത ചിട്ട യോഗയിൽ പ്രധാനമാണ്. ദിവസത്തിൽ സൗകര്യപ്രദമായ ഏതു സമയത്തും യോഗാഭ്യാസം ചെയ്യാം, അതിനു മുൻപായി ഈ പത്തു കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കുക

പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം. യോഗ ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും

യോഗക്കായി ആന്തരിക–ബാഹ്യശുദ്ധി പ്രധാനമാണ്. അതിനാൽ വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം തിരഞ്ഞെടുക്കേണ്ടത്

യോഗാഭ്യാസത്തിനായി രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം മാറ്റിവെക്കാവുന്നതാണ്, പുലർച്ചെയാണ് ഏറ്റവും ഉത്തമം. ധൃതിയിൽ ചെയ്യാൻ പാടില്ല

കാടുകയറിയുള്ള ചിന്തകളുമായി യോഗ ചെയ്യരുത്. മനോ നിയന്ത്രണമുണ്ടായിരിക്കണം

യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യാനെ പാടില്ല

കുളി കഴിഞ്ഞ ശേഷം യോഗ ചെയ്യുന്നതാണ് ഏറെ നല്ലത്. യോഗാഭ്യാസം ചെയ്തിട്ടാണെങ്കിൽ അര മണിക്കൂർ കഴിഞ്ഞേ കുളിക്കാവൂ.

ഭക്ഷണം കഴിച്ച്‌ കഴിഞ്ഞയുടൻ യോഗ ചെയ്യാൻ പാടില്ല. പൂർണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രമാണ് ചെയ്യേണ്ടത്. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അൽപ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.

മിതഭക്ഷണമാണ് പ്രധാനം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കണം

അയഞ്ഞ കോട്ടൺ വസ്ത്രം യോഗ ചെയ്യുന്ന സമയത് ധരിക്കുക

ആദ്യമായി യോഗ ചെയ്യുന്നവരാണെങ്കിൽ, ആരോഗ്യമുള്ളവരായാലും ചില ബുദ്ധിമുട്ടുകൾ സാധാരണയാണ്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. അതിൽ ഭയക്കേണ്ടതില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button