KeralaLatest NewsIndia

സര്‍വകക്ഷി യോഗത്തിന്​​ ക്ഷണമില്ല; ​ പ്രതിഷേധം അറിയിച്ച് ലീഗ്​

മലപ്പുറം: ഗല്‍വാന്‍ താഴ്​വരയിലെ സൈനിക ഏറ്റുമുട്ടലി​​െന്‍റ പശ്ചാത്തലത്തില്‍ വെള്ളിയാഴ്​ച പ്രധാനമന്ത്രി ​നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലേക്ക്​ ക്ഷണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌​ മുസ്​ലിം ലീഗ്​. ലോക്​സഭയില്‍ മൂന്നംഗങ്ങളും രാജ്യസഭയില്‍ ഒരംഗവുമുള്ള പാര്‍ട്ടിയാണ്​ ലീഗ്​. എന്നിട്ടും ക്ഷണം ലഭിക്കാത്തത്​ പാര്‍ട്ടി നേതൃത്വത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്​.

” ഞങ്ങൾ സർക്കാരിന് പൂർണ്ണ പിന്തുണ നൽകുന്നു, ചൈന ഒരു ഏകാധിപത്യരാജ്യം ആണ് , ചൈന തോൽക്കും, ജയം ഇന്ത്യയുടേതാണ്” – സർവ്വ കക്ഷി യോഗത്തിൽ മമത ബാനർജി

യോഗത്തിലേക്ക്​ വിളിക്കാത്തത്​ അത്ഭുതകരമാണെന്നും നിരാശപ്പെടുത്തുന്ന തീരുമാനമാണെന്നും മുസ്​ലിം ലീഗ്​ ദേശീയ ജനറല്‍ സെക്രട്ടറി. പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അതേസമയം സർവ്വകക്ഷി യോഗത്തിൽ ദേശീയപാർട്ടികൾ സർക്കാരിന് പിന്തുണ നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ഒരിഞ്ചു ഭൂമിപോലും ആരും മോഹിക്കേണ്ടെന്നും നമ്മുടെ ഇരിഞ്ചു ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കുകയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍വകക്ഷിയോഗത്തിലാണ് മോദി ചൈനക്ക് മുന്നറിയിപ്പു നല്‍കിയത്.

“ഇന്ത്യയുടെ ഒരിഞ്ചു മണ്ണ് പോലും ആരുടെയും കയ്യിൽ ഇല്ല, വിട്ടുകൊടുക്കുകയുമില്ല” : സോണിയ ഗാന്ധിക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയെ നോട്ടമിട്ടവരെ വെറുതെവിടില്ല, പാഠം പഠിപ്പിക്കുക തന്നെ ചെയ്യും. ചൈനക്ക് ഇന്ത്യ ശക്തമായമറുപടി തന്നെ നല്‍കിയിട്ടുണ്ട്. നമ്മുടെ സൈന്യത്തിന്റെ കരുത്തില്‍ രാജ്യം സുശക്തമാണ്. നമ്മുടെ ധീരതയില്‍ നമുക്ക് വിശ്വാസമുണ്ട്. ചൈനയുടെ നീക്കം ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. സൈന്യം ഏതു നീക്കത്തിനും തയാറാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഇപ്പോൾ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button